അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

ഭക്തിയുളളവരാവുക... (റമദാൻ നിലാവ്: 10)

ഭക്തിയുളളവരാവുക...
(റമദാൻ നിലാവ്: 10)
✿•••••✿•••••✿
അല്ലാഹു ആവശ്യപ്പെടുന്നത് ഭക്തിയുളളവരായി ജീവിക്കാനാണ്. തഖ് വയുളളവരായിട്ടല്ലാതെ മരണപ്പെട്ടു പോകരുതെന്ന് അല്ലാഹു നിർദേശിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ക്കു മുമ്പ് (വേദ) ഗ്രന്ഥം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം ‘വസ്വിയ്യത്ത് ‘ചെയ്തിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്……. (4 /131)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകള്‍ ആയിക്കൊണ്ടല്ലാതെ മരിക്കാന്‍ ഇടയാകരുത് (3 /102)

അമ്പിയാക്കൾ ജനങ്ങളോട് പറഞ്ഞത്
•••┈✿❁✿•┈•••
അവരുടെ സഹോദരന്‍ നൂഹ് അവരോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (26 /106)
അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞ സന്ദര്‍ഭം : നിങ്ങള്‍ സൂക്ഷ്മത പാലി ക്കുന്നില്ലേ? (26 /124)
(നബിയേ) നിന്റെ രക്ഷിതാവ് മൂസായെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞ സന്ദ ര്‍ഭം (ശ്രദ്ധേയമത്രെ,) നീ ആ അക്രമികളായ ജനങ്ങളുടെ അടുത്തേക്ക് ചെല്ലുക. അതായത്‌, ഫിര്‍ഔന്റെ ജനതയുടെ അടുക്കലേക്ക്, അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ (എന്നു ചോദിക്കുക).(26 /10-11)

ഭക്തിയുളളവരാകണം...
•••┈✿❁✿•┈•••
അല്ലാഹു നമ്മുടെ മേൽ നിർബന്ധമാക്കിയ ഇബാദത്തുകളിലൂടെ നേടിയെടുക്കേണ്ടത് തഖ് വയാണ്. നമസ്കാരത്തെക്കുറിച്ച് അല്ലാഹു പറഞ്ഞത് മ്ലേച്ഛമായ എല്ലാ കാര്യങ്ങളിൽ നിന്നും നമസ്കാരം നിങ്ങളെ തടയുമെന്നാണ്. നോമ്പിനെക്കുറിച്ച് ഇപ്രകാരം പഠിപ്പിച്ചു. സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരു ന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കു ന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരുവാന്‍ വേണ്ടിയത്രെ അത്‌. (2 /183)

എന്താണ് തഖ് വ?
•••┈✿❁✿•┈•••
തടയുക എന്നർഥം വരുന്ന وقى എന്ന പദത്തിൽ നിന്നാണ് തഖ്‌വ എന്ന പദം ഉണ്ടായത്. തെറ്റുകളിൽ നിന്ന് മനസ്സിനെ പിടിച്ചു നിർത്തലാണത്. നിഷിദ്ധമാക്കിയത് ഒഴിവാക്കിക്കൊണ്ടാണത് ചെയ്യേണ്ടത്.
ഇബ്‌നു മസ്ഊദ് (റ) പറയുന്നു : (അല്ലാഹുവിനെ മുറപ്രകാരം സൂക്ഷിക്കുക എന്നാല്‍) ‘അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാതെ അവനെ അനുസരിക്കുക, അവനെ വിസ്മരിക്കാതെ ഓര്‍ക്കുക, അവനോട് നന്ദികേട് കാണിക്കാതെ നന്ദി കാണിക്കുക ഇവയാണത്.’
അലി (റ) പറഞ്ഞു: തഖ്‌വ എന്നാൽ അല്ലാഹുവിനെ ഭയപ്പെടലും അവൻ ഇറക്കി യത് കൊണ്ട് കർമ്മങ്ങൾ ചെയ്യലും മടങ്ങിപ്പോക്കിന്റെ നാളിനായി തയ്യാറാകലു മാകുന്നു.
ഉമർ ബിൻ അബ്ദുൽ അസീസ് (റഹി) പറഞ്ഞു: തഖ്‌വയുള്ളവൻ കടിഞ്ഞാണുള്ളവനാണ്. ഉദ്ദേശിക്കുന്നതൊക്കെ ചെയ്യാൻ അവന് കഴിയില്ല.

എല്ലാം അറിയുന്നവനാണ് അല്ലാഹു....
•••┈✿❁✿•┈•••
പ്രിയപ്പെട്ടവരെ, ജീവിതത്തിന്റെ രഹസ്യവും പരസ്യവുമായ എല്ലാ മേഖലകളിലും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കലാണ് തഖ് വ. നമ്മുടെ കണ്ണും കാതും, നാവും ലൈംഗീകാവയങ്ങളുമെല്ലാം സൂക്ഷ്മത പാലിക്കണം. ക്യാമറ കണ്ണുകളെ ഭയന്ന് തെറ്റുുകളിൽ നിന്നും മാറി നിൽക്കുന്നവർ റബ്ബിന്റെ കണ്ണു വെട്ടിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്ന അടിയുറച്ച വിശ്വാസത്തിന്റെ ഉടമകളായി മാറണം.
ഉമർ ബിൻ അബ്ദുൽ അസീസ്‌ (റ) പറഞ്ഞു: “പകലിൽ നോമ്പെടുക്കലോ രാത്രിയിൽ നമസ്കരിക്കലോ അല്ല തഖ്‌വ. അതു രണ്ടിനും ഇടയിൽ കൂട്ടിക്കലർത്തലുമല്ല. അല്ലാഹുവിനുള്ള തഖ്‌വ എന്നാൽ അല്ലാഹു നിഷിദ്ധമാക്കിയത് ഒഴിവാക്കലും അവൻ നിർബ്ബന്ധമാക്കിയത് പ്രവർത്തിക്കലുമാകുന്നു. അതിനെ തുടർന്ന് ആർക്കെ ങ്കിലും നന്മ ലഭിച്ചാൽ അതു നന്മയുടെ മേലെയുള്ള നന്മയാകുന്നു”.
•••┈✿❁✿•┈•••
✍🏻✍🏻✍🏻✍🏻
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
25/04/2021

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ