ടോയ്ലെറ്റിനുള്ളിൽ വെച്ച് വുളൂഅ് ചെയ്യുന്നതിന്റെ വിധിയെന്ത്❓
➡️ടോയ്‌ലെറ്റിനകത്ത് വെച്ച് വുളൂഅ് ചെയ്യുന്നത് കൊണ്ട് പ്രശ്നമില്ല. അയാളുടെ വുളൂഅ് സ്വീകാര്യമാണ്.
👉 എന്നാൽ പള്ളിയുടെ ടോയ്ലറ്റുകളിൽ വെച്ച് വുളൂഅ് എടുക്കുന്നത് ഒഴിവാക്കണം. കാരണം, ആളുകൾ പുറത്ത് കാത്തിരിക്കുന്നുണ്ടാവും. അവരെ പ്രയാസപ്പെടുത്തരുത്. അതിനാൽ പെട്ടെന്ന് ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങുകയും വുളൂഇനു വേണ്ടി പ്രത്യേകമായി ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക.
📌 ഇബ്നു ഉഥൈമീൻ റഹിമയുള്ള നൽകിയ ഫത്‌വയാണിത്.
https://youtu.be/x3vJ5a7qHEk
✒️ ആശയ വിവർത്തനം : മുജാഹിദ് പറവണ്ണ.
00 Comments