ചോദ്യം:
ചെറിയ ആൺകുട്ടിയെ സ്വർണ്ണം ധരിപ്പിക്കുന്നതിന്റെ വിധിയെന്താണ് ?
ഉത്തരം: ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
രണ്ട് വയസിനു താഴെയുള്ളവനായാലും ശരി, ആൺകുട്ടിയെ സ്വർണം ധരിപ്പിക്കൽ നിരുപാധികം ഹറാമാണ്.
മോതിരമോ വാച്ചോ മറ്റെന്തെങ്കിലുമാണെങ്കിലും, സ്വർണം പെണ്ണിന് ഹലാലും ആണിന് ഹറാമുമാണ്.
മുതിർന്ന ആണുങ്ങൾക്ക് സ്വർണം അനുവദനീയമല്ലാത്തത് പോലെ ചെറിയ ആൺകുട്ടിയെ സ്വർണം ധരിപ്പിക്കലും അനുവദനീയമല്ല. സ്വർണം സ്ത്രീകൾക്ക് മാത്രമുള്ളതാണ്.
പ്രസ്തുത ഭാഗം കേൾക്കാനും വായിക്കാനും: https://bit.ly/37YpM2t
വിവർത്തകൻ: "കുട്ടി ആണായാലും പെണ്ണായാലും സ്വർണ്ണം ധരിപ്പിക്കുന്നത് ഒരു ആചാരമായി പലയിടത്തും നടക്കാറുണ്ട്. നമ്മുടെ വീടും വീട്ടുക്കാരും അതിൽ നിന്നും മോചിതരാണോ"
ആശയ വിവർത്തനം :
മുജാഹിദ് പറവണ്ണ.
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)
00 Comments