ഒറ്റക്ക് നമസ്കരിക്കുന്നവന് ഉറക്കെ ഓതാമോ?
ഉത്തരം: ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു: ഇമാമിനും ഒറ്റക്ക് നമസ്കരിക്കുന്നവനും, 'ഫജ്ർ, മഗ്‌രിബ് , ഇശാഅ് എന്നിങ്ങനെ ഉറക്കെ ഓതേണ്ട നമസ്കാരങ്ങളിൽ', ഉറക്കെ ഓതൽ സുന്നത്താണ്. ഇനി ആരെങ്കിലും ഈ നമസ്കാരങ്ങളിൽ പതുക്കെ ഓതിയാലും പ്രശ്നമില്ല. പക്ഷേ, അവൻ സുന്നത്ത് ഉപേക്ഷിച്ചവനാണ്. ഒറ്റക്ക് നമസ്കരിക്കുന്നവന് പതുക്കെ ഓതിയാലാണ് കൂടുതൽ ഭക്തി ലഭിക്കുകയെങ്കിൽ, അങ്ങനെയും ചെയ്യാവുന്നതാണ്. കാരണം, രാത്രി നമസ്കാരങ്ങളിൽ നബി ചിലപ്പോൾ ഉറക്കെയും ചിലപ്പോൾ പതുക്കെയും ഓതാറുണ്ടെന്ന് ആയിശ (റ) പറഞ്ഞിട്ടുണ്ട്. ഫർള് നമസ്കാരത്തിലായാലും സുന്നത്ത് നമസ്കാരത്തിലായാലും ഇമാം ഉറക്കെ ഓതലാണ് സുന്നത്ത്. ജമാഅത്തിലുള്ളവരെ അല്ലാഹുവിന്റെ കലാം കേൾപ്പിക്കുക എന്ന പ്രയോജനവും അതിലുണ്ട്.
ശൈഖ് ഇബ്നുബാസ് (റഹി)യുടെ സംസാരത്തിൽ നിന്ന് വിവർത്തനം ചെയ്തത്. പ്രസ്തുത ഭാഗം കേൾക്കാനും വായിക്കാനും
ആശയ വിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)
00 Comments