ചോദ്യം:
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ സംസാരിക്കുന്നതിന്റെ വിധിയെന്താണ്?
ഉത്തരം:
ശൈഖ് ഇബ്നു ബാസ് റഹിമഹുള്ളാഹ് പറയുന്നു:
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നതിന് തെറ്റൊന്നുമില്ല.
നബിﷺ ഭക്ഷണം കഴിക്കുമ്പോൾ ജനങ്ങളോട് സംസാരിക്കുകയും അവരെ ഉപദേശിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
അത്കൊണ്ട്, അങ്ങനെ സംസാരിക്കുന്നതിന് പ്രശ്നമില്ല.
ഈ ഭാഗം വായിക്കാൻ : https://bit.ly/2I97OiM
ശൈഖ് അൽബാനി(റഹി) പറയുന്നു: "ഭക്ഷണ സമയത്ത് സംസാരിക്കുന്നതും അല്ലാത്ത സമയത്ത് സംസാരിക്കുന്നതും ഒരു പോലെയാണ്. നല്ല സംസാരം എപ്പോഴും നല്ലതും മോശമായത് എപ്പോഴും മോശവുമാണ്." https://youtu.be/viFRWSchQ2U
വിവർത്തകൻ:
ഭക്ഷണം കഴിക്കുമ്പോൾ ആവശ്യത്തിന് സംസാരിക്കുന്നതിനോ സലാം മടക്കുന്നതിനോ വിരോധമൊന്നുമില്ല.
അനാവശ്യ സംസാരങ്ങൾ ഏത് സമയത്തായാലും ഒഴിവാക്കുന്നതാണ് ഉചിതം.
ആശയ വിവർത്തനം:
മുജാഹിദ് പറവണ്ണ.
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)
00 Comments