പ്രായപൂർത്തിയാവാത്ത കുട്ടികളെ ഇമാമാക്കി നമസ്കരിക്കാമോ?
ഉത്തരം:
ശൈഖ് ഇബ്നു ഉഥൈമീൻ റഹിമഹുള്ളാഹ് പറയുന്നു:
അതെ, പ്രായപൂർത്തിയാവാത്ത വർക്ക് ഇമാം നിൽക്കാമെന്നതാണ് പ്രബലമായ അഭിപ്രായം.
ഇമാം ബുഖാരി (റ) ഉദ്ധരിച്ചതു പോലെ, ആറോ ഏഴോ വയസ്സുള്ളപ്പോൾ അംറ് ബ്നു സലമ (റ) അദ്ദേഹത്തിന്റെ നാട്ടുകാർക്ക്
ഇമാം നിന്ന് നിസ്കരിച്ചിട്ടുണ്ട്.
കാരണം, 'നിങ്ങളിൽ ഏറ്റവും നന്നായി ഖുർആൻ കൈകാര്യം ചെയ്യുന്നവനാണ് ഇമാം' നിൽക്കേണ്ടതെന്ന നബി വചനത്തിൽ അദ്ദേഹം ഉൾപ്പെട്ടു. അതിനാൽ, 10 വയസ്സുള്ള ഒരു കുട്ടിക്ക് നന്നായി ഓതാനും നമസ്കരിക്കാനും അറിയുമെന്ന് കരുതുക, അവന് ജുമുഅക്കും അഞ്ച്നേര ജമാഅത്തുകൾക്കും രാത്രിനമസ്കാരത്തിനും ഇമാം നിൽക്കാവുന്നതാണ്.
ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്) യുടെ സംസാരത്തിൽ നിന്ന് വിവർത്തനം ചെയ്തത്.
പ്രസ്തുത ഭാഗം വായിക്കാൻ : https://binothaimeen.net/content/13188
ആശയ വിവർത്തനം:
മുജാഹിദ് പറവണ്ണ.
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)
00 Comments