അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

മഴ: ചില ഓർമ്മപ്പെടുത്തലുകൾ…

മഴ: ചില ഓർമ്മപ്പെടുത്തലുകൾ…
•••┈✿❁✿•┈•••

ആർത്തിരമ്പുന്ന കടലും കടലാക്രമണവുമാണ് ചാനലിൽ നിന്നും കേൾക്കുന്നത്. മഴ ശക്തമാണ്. കാറ്റിന്റെ ശക്തിയും കൂടി വരുന്നു. മഴ കാരണമുണ്ടാവുന്ന പ്രയാസങ്ങളിൽ നിന്ന് അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.

മഴ അല്ലാഹുവിന്റെ അനുഗ്രഹമാണ്.
•••┈✿❁✿•┈•••
മഴ വ൪ഷിപ്പിക്കുന്നവൻ അല്ലാഹുവാണെന്ന് ക്വു൪ആൻ വ്യക്തമാക്കുന്നുണ്ട്. മഴ ലഭിക്കാതിരുന്നാൽ നബി (സ്വ) പ്രത്യേക നമസ്കാരവും പ്രാ൪ത്ഥനകളും നടത്തിയത് പ്രമാണങ്ങളിൽ കാണാം. ഒരു ഗ്രാമീണനായ വ്യക്തി മഴക്ക് ക്ഷാമമുണ്ടായപ്പോൾ നബി (സ്വ) യോട് ആവലാതി പറഞ്ഞു: നബി (സ്വ) ഇപ്രകാരം പ്രാ൪ത്ഥിച്ചു
اللَّهُمَّ أَغِثْنَا، اللَّهُمَّ أَغِثْنَا، اللَّهُمَّ أَغِثْنَا
'അല്ലാഹുവേ, നീ ഞങ്ങള്‍ക്കു മഴ വര്‍ഷിപ്പിക്കേണമേ. നീ ഞങ്ങള്‍ക്കു മഴ വര്‍ഷിപ്പിക്കേണമേ. നീ ഞങ്ങള്‍ക്കു മഴ വര്‍ഷിപ്പിക്കേണമേ.'

മഴയിൽ പരീക്ഷണമുണ്ട്.
•••┈✿❁✿•┈•••
ചിലപ്പോൾ മഴ കാരണം പ്രയാസങ്ങൾ ഉണ്ടാവാറുണ്ട്. അല്ലാഹു പ്രളയം കൊണ്ടാണ് നൂഹ് നബി (അ) യുടെ സമൂഹത്തെ നശിപ്പിച്ചത്. കാറ്റ് കൊണ്ടും ഘോരശബ്ദം കൊണ്ടും നശിപ്പിക്കപ്പെട്ട സമൂഹങ്ങളുമുണ്ട്.. അല്ലാഹുവിന്റെ സൃഷ്ടികളിൽ നന്മയും പരീക്ഷണങ്ങളും ഉണ്ടാകും. അതു കൊണ്ട് അവൻ സൃഷ്ടിച്ചിട്ടുളള കെടുതികളിൽ നിന്ന് കാവൽ ചോദിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. കൂടുതൽ പഠിക്കാ൯ സൂറത്തുൽ ഫലഖ് വിശദീകരണ സഹിതം വായിച്ച് നോക്കുക...

മഴ പെയ്താൽ ഇപ്രകാരം ദുആ ചെയ്യുക.
•••┈✿❁✿•┈•••
مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ
'അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും ഞങ്ങള്‍ക്കു മഴ വര്‍ഷിക്കപ്പെട്ടിരിക്കുന്നു.'
اللَّهُمَّ سَيْبًا نَافِعًا
'അല്ലാഹുവേ, ഈ (മഴയെ) ഫലപ്രദവും (ഭൂമിക്കുപരിയില്‍) ഒലിച്ചൊഴുകുന്നതുമാക്കേണമേ.'

മഴ ശക്തമായാൽ
•••┈✿❁✿•┈•••
اللَّهُمَّ حَوَالَيْنَا، وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ
وَالجِبَالِ وَالآجَامِ وَالظِّرَابِ وَالأَوْدِيَةِ وَمَنَابِتِ الشَّجَرِ
അല്ലാഹുവേ, മഴയെ നീ ഞങ്ങള്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങളിലാക്കേണമേ. ഞങ്ങളുടെ മേല്‍ ആക്കരുതേ. അല്ലാഹുവേ, കുന്നുകളിലും മലകളിലും കോട്ടകളിലും മേടുകളിലും താഴ്വാരങ്ങളിലും മരങ്ങള്‍ മുളക്കുന്നിടങ്ങളിലും മഴ വര്‍ഷിപ്പിക്കേണമേ.'

കാ൪മേഘം
•••┈✿❁✿•┈•••
ആകാശത്ത് കാ൪മേഘം കണ്ടാൽ നബി (സ്വ) ഭയപ്പെട്ടിരുന്നു എന്ന് ഹദീസിൽ കാണാം. അതിനെക്കുറിച്ച് ആയിശ (റ) നബി (സ്വ) യോട് ചോദിച്ചപ്പോൾ ഈ കാ൪മേഘങ്ങൾ ശിക്ഷയാണോ എന്ന് അറിയില്ലല്ലോ എന്നാണ് നബി (സ്വ) പ്രതികരിച്ചത്.
اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ شَرِّ مَا أُرْسِلَ بِهِ
'അല്ലാഹുവേ, ഈ (മേഘം) അയക്കപ്പെട്ടതിലെ വിപത്തില്‍ നിന്ന് ഞങ്ങള്‍ നിന്നോട് രക്ഷതേടുന്നു.' എന്ന് നബി (സ്വ) ഇത്തരം സന്ദ൪ഭങ്ങളിൽ ദുആ ചെയ്തിരുന്നു.

 കാറ്റടിക്കുമ്പോൾ...
•••┈✿❁✿•┈•••
കാറ്റ് യഥാ൪ത്ഥത്തിൽ അല്ലാഹുവിൽ നിന്നുളള ആശ്വാസമാണ്. പക്ഷെ അല്ലാഹു ശക്തമായ കാറ്റ് കൊണ്ട് ധിക്കാരികളായ സമൂഹത്തെ നശിപ്പിച്ചിട്ടുണ്ട്. കാറ്റ് കൊണ്ട് പല അനുഗ്രഹങ്ങളും ലോകത്ത് നടക്കന്നുമുണ്ട്. നബി (സ്വ) കാറ്റിൽ നിന്നുളള തിന്മകളെ തൊട്ട് കാവൽ ചോദിക്കുകയും അതിന്റെ നന്മകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
اللَّهُمَّ إنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ،
وَأَعُوذ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ
'അല്ലാഹുവേ, ഈ കാറ്റിന്റെ നന്മയും അതിലുള്ളതിന്റെ നന്മയും അത് അയക്കപ്പെട്ടതിന്റെ നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഈ കാറ്റിന്റെ കെടുതിയില്‍ നിന്നും അതിലുള്ളതിന്റെ കെടുതിയില്‍ നിന്നും അത് അയക്കപ്പെട്ടതിന്റെ കെടുതിയില്‍ നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു.'

ഇടി മുഴങ്ങിയാൽ
•••┈✿❁✿•┈•••
سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ، وَالْمَلاَئِكَةُ مِنْ خِيفَتِهِ
സ്തുതിക്കുന്നതോടൊപ്പം ഇടിനാദം അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നു. അവനെ
പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അങ്ങനെയുള്ള അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാനിതാ വാഴ്ത്തുന്നു.'

ഇത്തരം മര്യാദകൾ നമുക്ക് പാലിക്കാനുളളതാണ്. മഴയാകുന്ന അനുഗ്രഹത്തിന് നന്ദി കാണിക്കുക. ലഭിക്കുന്ന വെളളം ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കുക. കഴിഞ്ഞ വേനലിൽ അനുഭവിച്ച വെളളത്തിന്റെ ക്ഷാമം മനസ്സിലുണ്ടാവണം. പരിഹാര മാ൪ഗങ്ങൾ ചെയ്യാൻ സാധിക്കുന്ന സമയമാണ് മഴക്കുഴികളും മറ്റു മാ൪ഗങ്ങളും ഉപയോഗപ്പെടുത്തുക. മലിന ജലം കൊണ്ട് സംഭവിക്കാൻ സാധ്യതയുളള രോഗങ്ങളെ സംബന്ധിച്ച് ബോധവാന്മാരാകുക..
അല്ലാഹു അനുഗ്രഹിക്കട്ടെ.
✍🏻✍🏻✍🏻✍🏻
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
15/05/2021

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ