അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

റമദാൻ പ്രാർത്ഥനയുടെ മാസം. (റമദാൻ നിലാവ്: 09)

റമദാൻ പ്രാർത്ഥനയുടെ മാസം.
*റമദാൻ നിലാവ്: 09*
✿•••••✿•••••✿
ഞാന്‍ എന്റെ റബ്ബിനോടു ദുആയിരക്കും. എന്റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുന്നതു മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകില്ല. (ക്വു. 19: 48)
എന്റെ റബ്ബേ, നിന്നോട് ദുആ ചെയ്തിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. (ക്വു. 19: 4)
ഇബ്രാഹിം നബി (അ) യുടെയും, സകരിയ്യ നബി (അ) യുടെയും പ്രാർത്ഥനകളാണ് നാം മുകളിൽ വായിച്ചത്. വിശ്വാസികൾക്ക് പ്രാർത്ഥന നൽകുന്ന കരുത്തും ആശ്വാസവും ഈ പ്രാർത്ഥനകളിൽ നമുക്ക് കാണാം.


പ്രാർത്ഥന ഇബാദത്താണ്.
•••┈✿❁✿•┈•••
പ്രാർത്ഥന വിശ്വാസിക്ക് കരുത്തും ആയുധവുമാണ്. ഇരു ലോകത്തും സൌഭാഗ്യ ങ്ങൾ കരസ്ഥമാകുന്നത് നമ്മുടെ പ്രാർത്ഥനയിലൂടെയാണ്. നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രാർത്ഥനയിലൂടെയാണ് പൂവണിയുന്നത്. നബി (സ്വ) പറഞ്ഞു; 'അല്ലാഹുവെ ആദരിക്കാന്‍ ദുആയോളം മറ്റൊരു കാര്യവുമില്ല.' (ഹദീസ്) മറ്റൊരു ഹദീസിൽ ഇങ്ങനെ വായിക്കാം. 'വല്ലവരും അല്ലാഹുവോട് ദുആ ചെയ്തില്ലായെങ്കില്‍ അല്ലാഹു അവനോടു കോപിക്കും' (ഹദീസ്) പ്രാർത്ഥന അല്ലാഹുവിനുളള ഇബാദത്താണ്. നുഅ്മാനു ബ്നു ബഷീര്‍ (റ) നിവേദനം: നബി (സ്വ) പറഞ്ഞു: “ദുആ; അത് തന്നെയാണ് ഇബാദത്ത്.” (അഹ്മദ്) അനസ് ബ്നു മാലിക് (റ) വിനോട്‌ ചോദിക്കപ്പെട്ടു: ദുആ ഇബാദതിന്റെ പകുതിയാണെന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അല്ല! ദുആ പൂര്‍ണ്ണമായും ഇബാദത് തന്നെയാണ്. (തഫ്സീറുത്വബരി)


അല്ലാഹുവിന്റെ പരിഗണന പ്രാർത്ഥനയിലൂടെ...
•••┈✿❁✿•┈•••
നാം പ്രാർത്ഥിച്ചാൽ അല്ലാഹു നമുക്ക് ഉത്തരം നൽകും. നമ്മുടെ പ്രാർത്ഥനയില്ലെങ്കിൽ അവൻ നമ്മെ പരിഗണിക്കില്ല എന്നെല്ലാം ക്വുർആൻ പഠിപ്പിക്കുന്നുണ്ട്. (നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് (ക്വു. 25: 77)
നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. (വി. ക്വു. 39: 60)


ചോദിക്കുക, റബ്ബിനിഷ്ടമാണ്.
•••┈✿❁✿•┈•••
അല്ലാഹുവോട് പ്രാർത്ഥിക്കാൻ നാം മടി കാണിക്കരുത്. നാം അല്ലാഹുവോട് ചോദിക്കുന്നത് അവനിഷ്ടമാണ്. അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) നിവേദനം: നബി (സ്വ) പറഞ്ഞു: “നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് അവനോടു ചോദി ക്കുക. തീര്‍ച്ചയായും അല്ലാഹു അവനോട് ചോദിക്കുന്നത് ഇഷ്ടപ്പെടുന്നു.” (തിര്‍മിദി)
റബ്ബിനോട് തേടുമ്പോൾ അവൻ നമുക്ക് ഉത്തരം നൽകും എന്ന ഉറച്ച വിശ്വാസത്തോടെയാണ് നാം പ്രാർത്ഥിക്കേണ്ടത്. അബൂ ഹുറൈറ (റ) നിവേദനം: നബി (സ്വ) പറഞ്ഞു: “ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.” (തിര്‍മിദി)


റമദാൻ പ്രാർത്ഥനയുടെ മാസം.
•••┈✿❁✿•┈•••
റമദാൻ നന്മകൾ അധികരിപ്പിക്കുന്ന മാസമാണ്. നമ്മുടെ പാപങ്ങൾ കഴുകിക്കള യാനും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നീങ്ങാനും നിരന്തരം അല്ലാഹുവോട് ദുആ ചെയ്യേണ്ട മാസം. റമദാനിനെ സ്വീകരിച്ചും നോമ്പുകൾ നോറ്റും ജീവിക്കുന്ന പല വിശ്വാസികളും ഇതുവരെ കൈകൾ റബ്ബിലേക്കുയർത്തിയിട്ടില്ലെങ്കിൽ അവർ നഷ്ട കാരികളാണ്. നമ്മുടെ തേട്ടങ്ങളിലെ നന്മ തിന്മകൾ മനസ്സിലാക്കി ഈ ദുനിയാവിൽവെച്ചു തന്നെയോ അല്ലെങ്കിൽ പരലോകത്തു വെച്ചോ (പ്രതിഫലം) നമുക്ക് നൽകുന്നവനുമാണ് അല്ലാഹു. അതു കൊണ്ട് പ്രാർത്ഥന നമുക്ക് നഷ്ടമാകില്ലാ എന്നു തിരിച്ചറിയുക.


റമദാനിലെ ദുആകൾ
•••┈✿❁✿•┈•••
നോമ്പ് തുറക്കുമ്പോള്‍-
➖🌸🌸➖
ذَهَبَ الظَمَأُ وَابْتَلَّتِ العُرُوقُ وَثَبَتَ الأَجْرُ اِنْ شَاءَ اللهُ
ദാഹം പോയി, ഞരമ്പുകള്‍ നനഞ്ഞു, പ്രതിഫലം ഉറപ്പാകുകയും ചെയ്തു, ഇന്‍ശാ അല്ലാഹ്
മറ്റുളളവരുടെ അടുത്ത് നിന്നും ഭക്ഷണം കഴിച്ചാൽ
➖🌸🌸➖
മറ്റുവല്ലവരുടെയും അടുത്താണ് നോമ്പ് തുറക്കുന്നതെങ്കില്‍, തുറന്ന ശേഷം ഇതുകൂടി പറയുക –
اَفْطَرَ عِنْدَكُم الصَائِمُون وَغَشِيَتْكُم الرَحْمَةُ وَأَكَلَ طَعَامَكُم الأَبْرَارُ وَتَنَزَّلَتْ عَلَيْكُمُ المَلَائِكَة
നോമ്പെടുത്തവര്‍ നിങ്ങളുടെ അടുത്ത് നോമ്പ് തുറന്നിരിക്കുന്നു, അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളെ പൊതിഞ്ഞിരിക്കുന്നു, സജ്ജനങ്ങള്‍ നിങ്ങളുടെ ഭക്ഷണം കഴിച്ചിരിക്കുന്നു, നിങ്ങളുടെ മേല്‍ മാലാഖമാര്‍ അവതരിച്ചിരിക്കുന്നു.


അവസാനത്തെ പത്തിൽ അധികരിപ്പിക്കേണ്ട ദുആ
➖🌸🌸➖
ആയിഷ(റ) പറയുന്നു. ഞാന്‍ പ്രവാചകനോട്(സ്വ) ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, (ആയിരം മാസത്തേക്കാള്‍ പുണ്യമേറിയ) ലൈലത്തുല്‍ ഖദറിന് എനിക്ക് അവസരം ലഭിക്കുന്നുവെങ്കില്‍ ഞാനെന്ത് പ്രാര്‍ത്ഥിക്കണമെന്നാണ് അങ്ങ് പറയു ന്നത്? നബി(സ്വ) പറഞ്ഞു:
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
എന്ന് നീ പ്രാര്‍ത്ഥിക്കുക. (ഇബ്‌നു മാജ)
അല്ലാഹുവേ, നീ മാപ്പു നല്‍കുന്നവനാണ്. മാപ്പുനല്‍കാന്‍ നിനക്ക് ഇഷ്ടവുമാണ്. ആകയാല്‍ നീയെനിക്ക് മാപ്പു നല്‍കിയാലും.
•••┈✿❁✿•┈•••
✍🏻✍🏻✍🏻✍🏻
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
20/04/2021

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ