നോമ്പും ഫിദ് യയും
*റമദാൻ നിലാവ്: 08*
✿•••••✿•••••✿
ഇസ്ലാം പ്രായോഗിക മതമാണ്. വിശ്വാസികളുടെ മേൽ നോമ്പ് നിർബന്ധമാക്കിയ തിനോടൊപ്പം നോമ്പ് നോൽക്കാൻ സാധിക്കാത്തവർ എന്തു ചെയ്യണം എന്നും അല്ലാഹു വിശദീകരിച്ചിട്ടുണ്ട്. രോഗികൾ, യാത്രക്കാർ തുടങ്ങി നോമ്പ് നോൽക്കാൻ പ്രയാസപ്പെടുന്നവർക്ക് നോമ്പ് ഒഴിവാക്കുകയും പകരം മറ്റൊരു ദിവസം നോമ്പ് നോറ്റു വീട്ടുകയുമാണ് വേണ്ടത്.
എന്നാൽ രോഗം കാരണമോ ദുർബലത കാരണമോ നോമ്പ് നോൽക്കാൻ സാധി ക്കാത്തവർ നോമ്പ് ഒഴിവാക്കുകയും നഷ്ടമായ നോമ്പിന് പകരമായി പ്രായശ്ചി ത്തം നൽകുകയും വേണം. കൂടാതെ നോമ്പുകാരിൽ സംഭവിക്കുന്ന ചില പിഴവുകൾ ക്കും പ്രായശ്ചിത്തം നൽകേണ്ടതുണ്ട്.
മാറാരോഗികളും അശക്തരും
┈✿❁✿•┈
അല്ലാഹു പറഞ്ഞു: (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവർ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്". [അൽബ ഖറ: 184]
നോമ്പ് നോൽക്കാൻ സാധിക്കാത്തവർക്കുളള വിധിയാണ് ഈ ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. പ്രായാധിക്യം ബാധിച്ചവരും മാറാരോഗികളും ഉദാഹര ണം. ഇത്തരക്കാര്‍ നോമ്പ് ഒഴിവാക്കുന്നതിന് മുന്‍പ് വിശ്വസ്തനായ ഒരു ഡോക്ടറു ടെ അഭിപ്രായം അന്വേഷിക്കേണ്ടതുണ്ട്. അവര്‍ക്ക് നോമ്പ് അനുഷ്ഠിക്കാന്‍ കഴി യില്ലെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍, അവര്‍ നോമ്പ് നോല്‍ക്കേണ്ടതില്ല. എന്നാല്‍ നഷ്ടപ്പെട്ട ഓരോ ദിവസത്തെയും നോമ്പുകള്‍ക്ക് പകരമായി അവര്‍ ദരിദ്ര ര്‍ക്ക് ഭക്ഷണം നല്‍കണം.
എന്താണ് ഫിദ് യ കൊടുക്കേണ്ടത്?
┈✿❁✿•┈
അല്ലാഹു പറഞ്ഞു: (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവർ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്". [അൽബ ഖറ: 184]
പാവപ്പെട്ടവന് അന്നം കൊടുക്കുക എന്നതാണ് പ്രായശ്ചിത്തം.
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നോമ്പ് എടുക്കാൻ കഴിയാത്ത വൃദ്ധർ ഓരോ നോമ്പി നും പരകമായി ഓരോ അഗതിക്കും ഭക്ഷണം നൽകണം. ഇമാം ബുഖാരി പറഞ്ഞു; അനസ്ബനു മാലിക് പ്രായം ചെന്നപ്പോൾ ഒന്നോ രണ്ടോ വർഷം നോമ്പ് ഒഴി വാക്കുകയും ഓരോ ദിവസവും ഓരോ അഗതിക്ക് റൊട്ടിയും മാംസവും നൽകുകയും ചെയ്തു.
┈✿❁✿•┈
ചുരുക്കത്തിൽ നോമ്പ് നോൽക്കാൻ സാധിക്കാത്ത മാറാരോഗികളും വൃദ്ധരും ഓരോ നോമ്പിനും പകരമായി ഒരു സാധുവിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്ന താണ് ശരിയായ അഭിപ്രായം.
ഫിദ് യ നൽകേണ്ടത് ആർക്ക്?
┈✿❁✿•┈
പ്രായശ്ചിത്തം നൽകേണ്ടത് ആർക്കാണ് എന്ന് അല്ലാഹു കൃത്യമായി പഠിപ്പി ച്ചിട്ടുണ്ട്. പാവപ്പെട്ടവർ എന്നത് നാം പ്രത്യേകം ശ്രദ്ധിക്കണം. ഫിദ് യ കൊടുക്കു ന്നതിന്റെ ഭാഗമായി എല്ലാ വിഭാഗത്തിൽ പെട്ടവരെയും വിളിച്ചു നോമ്പ് തുറപ്പിക്കു ന്നവരുണ്ട്. എന്നാൽ പ്രായശ്ചിത്തത്തിന് അർഹരല്ലാത്തവരും അത്തരം നോമ്പു തു റകളിൽ പങ്കെടുക്കുക വഴി നാം കൊടുക്കുന്ന ഫിദ് യ ശരിയാകാതെ പോകുന്നു.
രണ്ടു രീതിയിൽ നൽകാം
┈✿❁✿•┈
ഫിദ് യ രണ്ടു രീതിയിൽ നമുക്ക് നൽകാം.
1. ഭക്ഷണം പാകം ചെയ്തു കൊടുക്കാം
2. ഭക്ഷണം ഉണ്ടാക്കാനുളള സാധനങ്ങൾ കൊടുക്കാം
(ഒരു നോമ്പിന് അര സ്വാഅ് വീതം. ഒരു സ്വാഅ് എന്നു പറഞ്ഞാൽ ഒത്ത ഒരു മനുഷ്യന്റെ രണ്ടു കൈകൾ കൊണ്ടും നാല് കോരൽ കോരിയാൽ ഉളള അളവ്. അതിന്റെ പകുതി അഥവാ രണ്ടു കോരൽ.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്, അല്ലാഹു ഭക്ഷണമായി കൊണ്ടാണ് പ്രയാശ്ചിത്തം നൽകാൻ പറഞ്ഞിട്ടുളളത്. അത് പണമായി കൊടുക്കരുത്.
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
19/04/2021
00 Comments