നോമ്പ് മുറിയുന്ന കാര്യങ്ങൾ...
റമദാൻ നിലാവ്: 07.
✿•••••✿•••••✿
വിശ്വാസികൾക്ക് അല്ലാഹു നിർബന്ധമാക്കിയ ഇബാദത്താണ് റമദാ നിലെ നോമ്പ്. നോമ്പിന്റെ വിധിവിലക്കുകൾ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്. നോമ്പ് നോൽക്കുന്ന വ്യക്തി എങ്ങനെയാണ് നോമ്പ് മുറിയുക എന്ന് പഠിക്കൽ നിർബന്ധമാണ്. നാം അനുഷ്ഠിക്കുന്ന നോമ്പ് നഷ്ടപ്പെടുക എങ്ങനെയാണ് എപ്പോഴാണ് എന്നാണ് വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത്.
നോമ്പ് ദുർബലപ്പെടുത്തുന്ന കാര്യങ്ങൾ രണ്ടു വിതമുണ്ട്.
1. നോമ്പ് ദുർബലമാക്കുകയും പിന്നീട് നോറ്റു വീട്ടൽ നിർബന്ധമാക്കുകയും ചെയ്യുന്ന കാര്യങ്ങൾ.
2. നോമ്പ് ദുർബലപ്പെടുത്തുകയും പിന്നീട് നോറ്റു വീട്ടുകയും പ്രായശ്ചിത്തം നിർബന്ധമാക്കുകയും ചെയ്യുന്ന കാര്യങ്ങൾ.
ശാരീരിക ബന്ധം.
✿•••••✿•••••✿
നോമ്പ് മുറിയുന്ന കാര്യങ്ങളിലെ ഏറ്റവും ഗൌരവ്വമുളള കാര്യമാണിത്. റമദാനിന്റെ പകലിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ അയാളുടെ നോമ്പ് മുറിയും. റമദാനിന്റെ രാത്രികളിൽ ഭാര്യഭർതൃ ബന്ധം അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. അറിഞ്ഞു കൊണ്ട് രണ്ടു പേർ ഈ പ്രവർത്തി ചെയ്താൽ അവർ ആ നോമ്പ് നോറ്റു വീട്ടുകയും പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കുക, അതിന് സാധിച്ചില്ലെങ്കിൽ തുടർച്ചയായി രണ്ടു മാസം നോമ്പനുഷ്ടിക്കുക, അതിനും പറ്റിയില്ലെങ്കിൽ അറുപത് സാധുക്കൾക്ക് ഭക്ഷണം കൊടുക്കകയോ വേണം.
ഭാര്യയും ഭര്‍ത്താവും കഫാറത് നല്‍കണോ? അതല്ല; ഒരാള്‍ മാത്രം നല്‍കിയാല്‍ മതിയോ? എന്നു ചോദിക്കുന്നവരുണ്ട്. ഭര്‍ത്താവിന്റെ ശക്തമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഭാര്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അത് അവരുടെ നോമ്പിനെ ബാധിക്കുകയില്ല. എന്നാല്‍ ഭാര്യയുടെ കൂടെ സമ്മതത്തോടെയാണ് റമദാനിന്റെ പകലില്‍ ലൈംഗികബന്ധം നടന്നത് എങ്കില്‍ അവളുടെ മേല്‍ കഫാറത് നിര്‍ബന്ധമാണ് എന്നാണ് പണ്ഡതിന്മാർവിവരിക്കുന്നത്. കാരണം, ഇസ്‌ലാമിലെ നിയമങ്ങള്‍ പുരുഷന്മാര്‍ക്ക് ബാധകമാകുന്നത് പോലെ തന്നെ സ്ത്രീകള്‍ക്കും ബാധകമാണ്.
ഇന്ദ്രിയസ്ഖലനം
✿•••••✿•••••✿
ലൈംഗികബന്ധം കാരണമായോ ഭാര്യയെ ചുംബിച്ചതു കാരണമായോ ആലിംഗ നം ചെയ്തതിനാലോ മുഷ്ടിമൈഥുനം നിമിത്തമോ ഇന്ദ്രിയം സ്ഖലിച്ചാലും നോമ്പ് മുറിയും.
ബോധപൂര്‍വം തിന്നുകയോ കുടിക്കുകയോ ചെയ്യുക.
✿•••••✿•••••✿
നോമ്പുകാരനായിരിക്കെ തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ നോമ്പ് മുറിയുന്നതാണ്. നോമ്പുകാരനാണെന്ന കാര്യം മറന്നുകൊണ്ടോ, അബദ്ധവശാലോ, നിര്‍ബ ന്ധിതനായോ ആണ് തിന്നുകയോ കുടിക്കുകയോ ചെയ്തതെങ്കില്‍ അതുകൊണ്ട് നോമ്പ് മുറിയുന്നില്ല. നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: (അബദ്ധം, മറവി, ബലപ്രയോഗത്തിന് വിധേയമായി ചെയ്യുന്ന കാര്യം എന്നിവ അല്ലാഹു എന്റെ സമുദായത്തിന് ഇളവ് ചെയ്തുകൊടുത്തിട്ടുണ്ട്)
ഭക്ഷണം കഴിക്കുക വെളളം കുടിക്കുക എന്നതിന് പുറമെ ശരീരത്തിന് പോഷണം ലഭിക്കുന്ന രീതിയിൽ ഗ്ലൂക്കോസ്, രക്തം സ്വീകരിക്കുക എന്നതെല്ലാം നോമ്പ് മുറിക്കുന്ന കാര്യങ്ങൾ ഈ ലക്ഷ്യത്തിന് വേണ്ടിയല്ലാതെ ഇഞ്ചക്ഷൻ ഉപയോഗി ക്കുന്നത് നോമ്പ് മുറിയുകയില്ല എന്നതാണ് പണ്ഡിതന്മാരുടെ ശരിയായ അഭിപ്രായം. നോമ്പ് തുറന്നതിന് ശേഷം ഉപയോഗിക്കാൻ പറ്റുമെങ്കിൽ ആ സമയങ്ങളിൽ ഉപയോഗിക്കുക.
മനഃപൂര്‍വം ഛര്‍ദ്ദിക്കുക
✿•••••✿•••••✿
വായില്‍ വിരലിട്ടോ മറ്റോ ബോധപൂര്‍വം ഛര്‍ദ്ദിക്കുന്നതും നോമ്പ് മുറിയാന്‍ കാരണ മാവും. എന്നാല്‍ സ്വാഭാവിക ഛര്‍ദ്ദികൊണ്ട് നോമ്പ് മുറിയുകയില്ല. നബി(സ) പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: ഛര്‍ദ്ദി ആരെയെങ്കിലും കീഴ്പ്പെടുത്തി യെങ്കില്‍ അവന്‍ നോമ്പ് നോറ്റു വീട്ടേണ്ടതില്ല. ബോധപൂര്‍വം ഛര്‍ദ്ദിച്ചവന്‍ നോറ്റു വീട്ടണം.
ആര്‍ത്തവവും പ്രസവവും
✿•••••✿•••••✿
നോമ്പിന്റെ അവസാന നിമിഷങ്ങളിലായാല്‍ പോലും ആര്‍ത്തവരക്തമോ പ്രസവരക്തമോ പുറപ്പെട്ടുതുടങ്ങി യാല്‍ നോമ്പ് മുറിയും. അതു പിന്നീട് നോറ്റുവീട്ടുകയും വേണം.
നോമ്പ് മുറിക്കാൻ തീരുമാനിച്ചു എന്ന നിയ്യത്തുണ്ടായൽ
✿•••••✿•••••✿
നോമ്പ് മുറിക്കാന്‍ ഉറച്ച തീരുമാനം (ഉദ്ദേശം) ഉണ്ടായാൽ ഒന്നും ഉള്ളില്‍ ചെന്നില്ലെങ്കിലും നോമ്പ് മുറിയുന്നതാണ്.
മുകളിൽ പറഞ്ഞ കാര്യങ്ങൾ കൊണ്ടെല്ലാം നോമ്പ് മുറിയും. അത് ചെയ്തത് മനപൂർവ്വം ചെയ്തതും നോമ്പുകാരനാണ് എന്ന് ഓർമയുണ്ടായിരിക്കെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതുമാണെങ്കിലാണ് നോമ്പ് മുറിയുക. മറ്റുളളവരുടെ നിർബന്ധത്തിന് വഴങ്ങി നോമ്പു മുറിയുന്ന വല്ല കാര്യങ്ങളും ചെയ്താൽ അതു മുഖേന അയാളുടെ നോമ്പ് മുറിയില്ല.
അല്ലാഹു അനുഗ്രഹിക്കട്ടെ
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
00 Comments