അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

നോമ്പിൽ ഇളവ് ലഭിച്ചവർ... (02) (റമദാൻ നിലാവ്: 06)

നോമ്പിൽ ഇളവ് ലഭിച്ചവർ... (02)
(റമദാൻ നിലാവ്: 06)
✿•••••✿•••••✿
നോമ്പിൽ ഇളവ് നൽകപ്പെട്ടവരെക്കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. രോഗികൾ, യാത്രക്കാർ എന്നിവർക്ക് നോമ്പിൽ ഇസ്ലാം ഇളവു നൽകിയിട്ടുണ്ട് എന്ന് കഴിഞ്ഞ കുറിപ്പിൽ നിന്നും നാം മനസ്സിലാക്കി. ഇനി നോമ്പ് നോൽക്കൽ ബാധ്യതയില്ലാത്തവരെക്കുറിച്ചാണ് വിവരിക്കുന്നത്.

മൂന്നു കൂട്ടർ....
✿•••••✿•••••✿
പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍.
ഭ്രാന്തന്മാര്‍.
ബുദ്ധിസ്ഥിരതയില്ലാത്തവര്‍.
ഈ മൂന്നു വിഭാഗത്തിനും നോമ്പ് നോൽക്കേണ്ടതില്ല. ഇവർ നഷ്ടപ്പെട്ട നോമ്പുകൾ നോറ്റു വീട്ടുകയോ നഷ്ടമായ നോമ്പിന് പകരമായി കഫാറത്ത് നൽകുകയോ ചെയ്യേണ്ടതില്ല.
നബി (സ്വ) പറഞ്ഞത്: മൂന്നു വിഭാഗങ്ങളില്‍നിന്നു തൂലിക ഉയര്‍ത്തപ്പെട്ടിരിക്കുന്നു. (വിധിവിലക്കുകളില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു) ഉറങ്ങിയവന്‍ ഉണരു ന്നതുവരെ. ഭ്രാന്തനു അവന്റെ രോഗം ഭേദമാകുന്നതുവരെ. കുട്ടിക്ക് പ്രായപൂര്‍ത്തി എത്തുന്നതുവരെ. (ഹദീസ്)

വൃദ്ധർ....
✿•••••✿•••••✿
പ്രായം ഏറെയെത്തിയ, നോമ്പ് നോൽക്കാൻ ശക്തിയില്ലാത്തവരാണ് ഇവിടെ ഉദ്ദേശം. ഇവർക്ക് നോമ്പ് ഒഴിവാക്കാൻ അനുവാദമുണ്ട്. ഇവർ പകരമായി നോമ്പ് നോറ്റു വീട്ടേണ്ടതില്ല. എന്നാൽ ഒരു ദിവസത്തെ നോമ്പിന് പകരമായി ഒരു സാധുവിന് ഒരു നേരത്തെ ഭക്ഷണം നൽകുകയാണ് ചെയ്യേണ്ടത്.
പ്രായം ചെന്ന സന്ദർഭങ്ങളിൽ പ്രമുഖരായ ചില സ്വഹാബികൾ നോമ്പ് ഒഴിവാക്കുകയും പ്രായശ്ചിത്തമായി ഓരോ നോമ്പിനും പകരമായി ഓരോ സാധുക്കൾക്ക് ലഹ്മും ഖുബ്സും (ഇറച്ചിയും, റൊട്ടിയും) നൽകിയിരുന്നു എന്നു കാണാം.

ഹൈദ്വും നിഫാസമുളളവർ
✿•••••✿•••••✿
ഹയ്ദ്വുളളവരും നിഫാസുളളവരുമായ സ്ത്രീകൾ നോമ്പ് നോൽക്കൽ നിഷിദ്ധമാണ്. ആയിശ (റ) പറഞ്ഞു; നബി (സ്വ) യുടെ കൂടെയായിരിക്കുമ്പോൾ അവിടുത്തെ ഭാര്യമാർക്ക് ആർത്തവമുണ്ടാവാറുണ്ട്. അവിടുന്നു ഞങ്ങളോട് നോമ്പ് നോറ്റു വീട്ടാൻ കൽപ്പിക്കുമായിരുന്നു. നമസ്കാരം ഖദ്വാ വീട്ടാൻ പറയുമായിരുന്നില്ല. (ഹദീസ്)
നബി (സ്വ) സ്വഹാബ വനിതകളോട് ഇപ്രകാരം ചോദിച്ചിരുന്നു. ആർത്തവ കാരി നോമ്പും നമസ്കാരവും ഉപേക്ഷിക്കുന്നുണ്ടല്ലോ അല്ലേ? അവർ അതെ എന്നു മറുപടി പറയുകയും ചെയ്യും. (ഹദീസ്)
ചുരുക്കത്തിൽ ആർത്തവമുളളവരും നിഫാസുളളവരും നമസ്കാരം നോമ്പ്, ത്വവാഫ് പോലുളള ഇബാദത്തുകൾ ശുദ്ധിയായതിന് ശേഷമാണ് അനുഷ്ഠിക്കേണ്ടത്.

ഗർഭിണികളും മുലയൂട്ടുന്നവരും
✿•••••✿•••••✿
നോമ്പ് എടുത്താൽ തങ്ങളുടെയോ, കുട്ടിയുടെയോ ജീവൻ അപകടത്തിലാവും എന്നു ഭയക്കുന്ന ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പ് ഒഴിവാക്കാവുന്നതാണ്.
എന്നാൽ ഇവർ നഷ്ടപ്പെടുന്ന നോമ്പുകൾ സാധിക്കുന്ന സന്ദർഭങ്ങളിൽ നോറ്റു വീട്ടുകയാണ് ഏറ്റവും ശരിയായ രീതി.
നോമ്പ് നോറ്റു വീട്ടാൻ കഴിയാതെ വരുന്നവർക്ക് കഫാറത്ത് നൽകാം എന്നത് മറ്റൊരു വിധിയാണ്. ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും പണ്ഡിതന്മാർ ഭേദമാകുന്ന രോഗികളുടെ ഗണത്തിലാണ് എണ്ണിയിട്ടുളളത്. അഥവാ അവർ നഷ്ടമായ നോമ്പുകൾ നോറ്റു വീട്ടുകയാണ് വേണ്ടത്. പ്രായശ്ചിത്തം നൽകേണ്ടതില്ല.

മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി...
✿•••••✿•••••✿
മറ്റൊരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നോമ്പ് മുറിക്കേണ്ടി വന്നാൽ അതി ന് ഇസ്ലാം അനുവാദം നൽകുന്നുണ്ട്. അതു പോലെ യുദ്ധത്തിന്റെ സന്ദർഭത്തിൽ ശത്രുവിനെ കണ്ടു മുട്ടുമ്പോഴും നോമ്പിൽ ഇളവ് ഉണ്ട്.
അല്ലാഹു അനുഗ്രഹിക്കട്ടെ
✍🏻✍🏻✍🏻✍🏻
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ