അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

നോമ്പിന്റെ ശ്രേഷ്ഠതകൾ... (റമദാൻ നിലാവ്:03)

നോമ്പിന്റെ ശ്രേഷ്ഠതകൾ...
(റമദാൻ നിലാവ്:03)
➖🌸🌸➖

മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് അവന് ഇബാദത്ത് ചെയ്യാനാണ്. എങ്ങനെയാണ് ഇബാദുത്തുകൾ അനുഷ്ഠിക്കേണ്ടത് എന്ന് മുഹമ്മദ് നബി (സ്വ) യിലൂടെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇബാദത്തുകളുടെ ശ്രേഷ്ഠതയും മഹത്വവുമെല്ലാം നബി (സ്വ) വിശദീകരിച്ചു തന്നത് കാണാം. എന്തിനാണ് കർമ്മങ്ങളുടെ മഹത്വം നാം അറിയുന്നത്? മഹത്വം മനസ്സിലാക്കുമ്പോൾ കർമ്മ ങ്ങളനുഷ്ഠിക്കാൻ മനുഷ്യന് ആഗ്രഹമുണ്ടാവുകയും അവൻ കൂടുതൽ ശ്രദ്ധ കാണിക്കുകയും ചെയ്യും. പുണ്യമാസമായ റമദാനിന് ധാരാളം മഹത്വങ്ങൾ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

ക്വു൪ആ൯ അവതരിച്ച മാസം....
➖◾◾➖
മനുഷ്യരെ നേർവഴിയിലേക്ക് നയിക്കാനുളള വേദങ്ങൾ അവതരിപ്പിക്കാൻ അല്ലാഹു തിരഞ്ഞെടുത്ത മാസമാണ് റമദാൻ മാസം. “മനുഷ്യര്‍ക്ക് സന്‍മാര്‍ഗവും സത്യാസത്യ വിവേചനവുമായി ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമത്രെ റമദാന്‍ മാസം”... (ക്വുര്‍ആന്‍).
ക്വുർആൻ മാത്രമല്ല, മൂസാ നബി (അ) ക്ക് തൌറാത്തും ദൌവൂദ് നബി (അ) ക്ക് സബൂറും ഈസാ നബി (അ) ക്ക് ഇഞ്ചീലും അല്ലാഹു അവതരിപ്പിച്ചത് റമദാനിലായിരുന്നു. അല്ലാഹു ഈ മാസത്തിന് നൽകിയ പവിത്രത ഇതിൽ നിന്നും വ്യക്തമാണ്.

പിശാചുക്കള്‍ ബന്ധിക്കപ്പെടുന്നു:
➖◾◾➖
മനുഷ്യരെ തിന്മയിലേക്ക് നയിക്കുന്ന പിശാചിനെ ബന്ധികകുകയും സകല നന്മകളിലേക്കും വഴി തുറക്കുകയും ചെയ്യുന്ന മാസമാണ് റമദാൻ. അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാൻ സമാഗതമായാൽ ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകൾ അടക്കപ്പെടുകയും പിശാചുകളെയെല്ലാം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി. 3. 31. 123)

നോമ്പ് സ്വര്‍ഗ പ്രവേശനത്തിന് കാരണമാകുന്നു.
➖◾◾➖
അല്ലാഹുവിന്റെ അടിമകളായ നമ്മുടെ ലക്ഷ്യം സ്വർഗ പ്രവേശനമാണ്. നോമ്പിലൂടെ വിശ്വാസികൾക്ക് സ്വർഗം നേടിയെടുക്കാം എന്ന് നബി (സ്വ) പഠിപ്പിക്കുന്നു. അബൂഉമാമ (റ) നബി (സ്വ) യോട് ചോദിച്ചു: 'സ്വര്‍ഗപ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു കാര്യം എനിക്ക് അറിയിച്ച് തരണം.' നബി(സ്വ) പറഞ്ഞു: 'നീ നോമ്പ് അനുഷ്ഠിക്കുക. അതിനു തുല്യമായി മറ്റാന്നും തന്നെയില്ല' (നസാഈ).

പാപങ്ങളെല്ലാം പൊറുക്കപ്പെടും.
➖◾◾➖
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: വിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽ നിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി)

നരക മോചനം
➖◾◾➖
ജാബിറില്‍ (റ) നിന്ന് നിവേദനം:നബി (സ്വ) പറഞ്ഞു: ‘അല്ലാഹു, ഓരോ നോമ്പ് തുറക്കു ന്നതോടൊപ്പവും ആളുകള്‍ക്ക് (നരക) വിമുക്തി നല്‍കുന്നു. ഇത് (റമദാനിലെ) എല്ലാ ദിവസവും ഉണ്ടായിരിക്കും. (ഇബ്‌നുമാജ:)

കണക്കില്ലാതെ പ്രതിഫലം
➖◾◾➖
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു പറയുന്നു, നോമ്പിന് ഒഴികെ, അതിന് ഞാന്‍ (കണക്കല്ലാത്ത) പ്രതിഫലം നല്‍കുന്നതാണ്. (മുസ്ലിം)

റയ്യാ൯ എന്ന സ്വ൪ഗ കവാടം
➖◾◾➖
സഹ്’ലില്‍‌(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗ ത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതു വഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോള്‍ നോമ്പുകാര്‍ എഴുന്നേറ്റു നില്‍ക്കും. അവര ല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചു കഴിഞ്ഞാ ല്‍ ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. (ബുഖാരി)

ഒരു നോമ്പു നോറ്റാൽ..
➖◾◾➖
അബൂ സഈദ് അല്‍ ഖുദ്’രിയില്‍ (റ) നിന്നും നിവേദനം: ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും. (മുസ്ലിം)

ആയിരം മാസത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രി.
➖◾◾➖
തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു...(ക്വുര്‍ആന്‍).

പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നു:
➖◾◾➖
നബി (സ്വ) പറഞ്ഞു: ''മൂന്ന് വിഭാഗത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കു കതന്നെ ചെയ്യും; നോമ്പുകാരന്‍, മര്‍ദിതന്‍, യാത്രക്കാരന്‍ എന്നിവരുടെ പ്രാര്‍ഥനയത്രെ അത് (ബൈഹക്വി).

റമദാനിലെ ഉംറക്ക് ഹജ്ജിന്റെ പ്രതിഫലം:
➖◾◾➖
നബി (സ്വ) പറഞ്ഞു: ''റമദാനില്‍ നിര്‍വഹിക്കുന്ന ഉംറക്ക് ഹജ്ജിന്റെ പ്രതിഫലം കണക്കാക്കപ്പെടുന്നതാണ്'' (ബുഖാരി).
പുണ്യങ്ങൾ നേടിയെടുക്കാനുളള അനുഗ്രഹീത മാസത്തെ ധന്യമാക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ
✍🏻✍🏻✍🏻✍🏻
സ്നേഹ പൂ൪വ്വം
സമീ൪ മുണ്ടേരി

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ