മനസ്സും ശരീരവും ശുദ്ധമാക്കുക
(റമദാൻ നിലാവ്ഃ02)
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. (ഖു൪ആന്‍:2/183)
നോമ്പിന്റെ ലക്ഷ്യം ആത്മ വിശുദ്ധിയാണ്.
റമദാനിൽ പ്രഭാതം മുത ൽ പ്രദോഷം വരെ നോമ്പ് എടുക്കുക വഴി മനസ്സും ശരീരവും ശുദ്ധമാകുന്നു.
ഈ സമയം മുസ്ലീങ്ങൾ അല്ലാഹുവുമായി കൂടുതൽ അടുക്കുകയും സുഖ സൗകര്യങ്ങളിൽ നിന്നും അകന്നിരിക്കുകയും ചെയ്യുന്നു. ഇത് വിശ്വാസികളിൽ ആത്മീയതയും ഭക്തിയും വളർത്തിയെടുക്കുവാൻ സഹായിക്കുന്നു.
നമ്മുടെ നോമ്പിൽ വിശുദ്ധി കൈവരുവാ൯ നാം ഒഴിവാക്കേണ്ട തിന്മക ളെക്കുറിച്ച് പ്രവാചക തിരുമേനി പഠിപ്പിച്ചത് പഠിക്കാനും പക൪ത്താ നും നമുക്കാവണം. നാം നമ്മുടെ ശരീരത്തിന്റെയോ ശീലങ്ങളുടെയോ അടിമകളായി മാറിയാൽ നഷ്ടമാകുന്നത് പുണ്യം നിറഞ്ഞ രാവുകളും പകലുകളുമാണ് എന്ന് ഉൾക്കൊളളുക.
നബി ﷺ പറഞ്ഞു: നോമ്പും ഖു൪ആനും അന്ത്യനാളില്‍ അതിന്റെ ആളുകള്‍ക്ക് ശുപാ൪ശക്കാരായി വരുന്നതാണ്. നോമ്പ് പറയും: നാഥാ, ഞാന്‍ ഇയാളെ പകലില്‍ അന്നപാനീയങ്ങളില്‍ നിന്നും ഇച്ഛകളില്‍ നിന്നും തടഞ്ഞു നി൪ത്തി. അതിനാല്‍ ഇയാളുടെ കാര്യത്തില്‍ എന്റെ ശുപാ൪ശ സ്വീകരിച്ചാലും (അഹ്മദ്)
നോമ്പിന്റെ ശുപാ൪ശ അല്ലാഹു സ്വീകരിക്കണമെങ്കിൽ ഇച്ഛകളില്‍ നിന്ന് മനസ്സിനെ തടഞ്ഞു വെക്കാ൯ നമുക്കാവണം.
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: വ്രതം ഒരു പരിചയാണ്. അതിനാൽ (നോമ്പുകാരൻ) ചീത്ത വാക്കു പറയുക യോ മാന്യതക്ക് നിരക്കാത്തത് പ്രവർത്തിക്കുകയോ ചെയ്യരുത്. അവനോട് ആരെങ്കിലും ശണ്ഠ കൂടുകയോ വഴക്കു പറയുകയോ ചെയ്താൽ ഞാൻ നോമ്പു കാരനാണെന്ന് അവൻ രണ്ട് തവണ പറയട്ടെ. (ബുഖാരി)
മറ്റൊരു ഹദീസ് നോക്കൂ. അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ) അരുളി: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേ ക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി)
ചീത്തവാക്കുകള്‍, പ്രവൃത്തികള്‍, ചിന്തകള്‍ എന്നിവകൊണ്ട് നോമ്പ് മുറിയുകയില്ലെങ്കിലും നോമ്പിന്റെ പ്രതിഫലം കുറയാന്‍ അത് കാരണമാ കും. (ഫതാവാ ഇബ്‌നുബാസ്).
മഹാനായ സ്വഹാബി ജാബിറുബ്നു അബ്ദില്ല (റ) പറഞ്ഞു: നീ നോമ്പെടു ത്താൽ നിന്റെ കാതും, കണ്ണും, നാവും കളവിൽ നിന്നും ഹറാമുകളിൽ നിന്നും നോമ്പെടുക്കട്ടെ. അയൽവാസിയെ ഉപദ്രവിക്കുന്നത് നീ ഒഴിവാക്കുകയും ചെയ്യണം. നിന്റെ നോമ്പിന്റെ ദിവസം നിനക്ക് ഗാംഭീര്യവും അച്ചടക്കവും ഉണ്ടാകണം. നിനക്ക് നോമ്പുള്ള ദിവസവും നോമ്പില്ലാ ത്ത ദിവസവും നീ ഒരു പോലെയാക്കരുത്.
പ്രിയപ്പെട്ടവരെ, നോമ്പ് സമ്മാനിക്കേണ്ടത് ആത്മീയമായ വിശുദ്ധിയാ ണ്. *സ്ഫുടം ചെയ്തെടുത്ത ഹൃദയത്തിന്റെ ഉടമയാകാ൯ നാഥ൯ കനിഞ്ഞു നൽകിയ പുണ്യ ദിനങ്ങളെ മനസ്സിൽ തട്ടി സ്വീകരിക്കുക.
നബി (സ) പറഞ്ഞു: അറിയുക, നിശ്ചയമായും ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുവൻ ദുഷിച്ചു. അറിയുക, അതാണ് ഹൃദയം. (ബുഖാരി, മുസ്‌ലിം)
ഹൃദയത്തെ എപ്രകാരം ഉപയോഗപ്പെടുത്തി എന്ന് ബോധ്യപ്പെടുത്താ തെ പരലോകത്ത് രക്ഷപ്പെടാനാവില്ല: തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്' (ഖുർ ആൻ. 17:36)
സ്നേഹ പൂ൪വ്വം
സമീ൪ മുണ്ടേരി
00 Comments