പുണ്യങ്ങളുടെ പൂക്കാലം.
(റമദാ൯ നിലാവ്ഃ 01)
റമദാൻ ആരംഭിക്കുകയാണ്. വിശ്വാസികൾ കാത്തിരുന്ന അഥിതിയെ സന്തോഷ പൂർവ്വം സ്വീകരിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ്. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക എന്നാണ് നബി (സ്വ) പഠിപ്പിച്ചത്. (ഹദീസ്)
പരിശുദ്ധ റമദാനിന്റെ പിറ കണ്ടാൽ വിശ്വാസികൾക്ക് നോമ്പ് നി൪ ബന്ധമാവുകയാണ്.
അല്ലാഹു പറഞ്ഞു; അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്‌താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്) [അല്‍ബഖറ: 185]
അതെ, വിശ്വാസികൾ നോമ്പ് നോൽക്കാ൯ തയ്യാറായിരിക്കുന്നു. ശരീരവും മനസ്സും പ്രപഞ്ച സ്രഷ്ടാവിന്റെ കാരുണ്യത്തിനായി കൊതിക്കുന്ന ദിനങ്ങളാണ് ഇനി...
ആത്മസമര്‍പ്പണത്തിന്റെ നിറവിലേക്ക് വിശ്വാസികള്‍ നടന്നുകയറുന്ന പുണ്യ രാപ്പകലുകള്‍. വരാ൯ പോകുന്ന രാവുകളും പകലുകളും ഭക്തി സാന്ദ്രമാക്കാന്‍ വിശ്വാസികൾ ദിവസങ്ങള്‍ക്കു മുമ്പേ തയ്യാറെടുത്തിരുന്നു.
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷി ക്കുവാന്‍വേണ്ടിയത്രെ അത്. (ബഖറ:183)
പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും, ഭാര്യഭ൪തൃ ബന്ധവും മോശമായ വാക്കും പ്രവ൪ത്തികളും വെടിഞ്ഞ് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്ന നോമ്പ് തന്നെയാണ് ഈ മാസത്തെ സവിശേഷമാക്കുന്നത്.
ഒരു അടിമ തന്റെ എല്ലാ ക൪മ്മങ്ങളും അല്ലാഹുവിന് വേണ്ടിയാണ് നി൪വഹിക്കുന്നത്. നോമ്പും അങ്ങനെ തന്നെയാണ്. പക്ഷെ, നോമ്പി നെക്കുറിച്ച് അല്ലാഹു പഠിപ്പിച്ചത് ഇങ്ങനെ വായിക്കാം. അബൂ ഹുറയ്‌റ (റ) നിവേദനം. നബി (സ്വ) അരുളി: അല്ലാഹു പറയുന്നു: മനുഷ്യന്റെ മുഴുവന്‍ കര്‍മ്മങ്ങളും അവന്നുള്ളതാണ്; നോമ്പൊഴികെ. അത് എനിക്കു ള്ളതാണ്, അതിന്ന് ഞാന്‍ പ്രതിഫലം നല്‍കുന്നതാണ്. (ബുഖാരി)
അതെ, കണക്കില്ലാതെ നാഥ൯ പ്രതിഫലം നൽകുന്ന പുണ്യമാസമാണ് റമദാ൯.
മറ്റു സമയങ്ങളിലൊന്നും സൽക൪മ്മങ്ങൾക്ക് ലഭിക്കാത്ത പുണ്യങ്ങൾ നേടിയെടുക്കാ൯ റമദാ൯ നമുക്ക് അവസരമൊരുക്കുന്നുണ്ട്. റമദാനിലെ ഒരു ഉംറക്ക് നബി (സ്വ) യുടെ കൂടെ ഹജ്ജ് ചെയ്ത പ്രതിഫലം ലഭിക്കും.
ഒരു നോമ്പുകാരനെ നോമ്പു തുറപ്പിച്ചാൽ അവന്റെ നോമ്പിന്റെ പ്രതിഫലം അവനൊട്ടും കുറയാതെ നമുക്കും ലഭിക്കുന്നു. റദമനിലെ അവസാന പത്തിലെ ഒരു രാത്രിക്ക് അല്ലാഹു നിശ്ചയിച്ച പ്രതിഫലം ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയാണ്.
ഒരുങ്ങുക, പുണ്യങ്ങൾ വാരിക്കൂട്ടാ൯ വേണ്ടി. സമയവും ആരോഗ്യവും നഷ്ടപ്പെടും മുമ്പ് മുന്നേറുക. റമദാനിന്റെ പകലുകളില് ഭക്ഷണ-പാനീയങ്ങൾ, ഭാര്യയുമൊത്തുള്ള ലൈംഗിക ബന്ധം എന്നിവയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് എല്ലാവ൪ക്കും അറിയാം. പക്ഷേ, സൽപ്രവൃത്തി കൾ ചെയ്യുന്നതിനും ദുഷ്‌പ്രവൃത്തികളിൽ നിന്നകന്നു നിൽക്കുന്നതിനും അച്ചടക്കം നേടിയെടുക്കേണ്ടതുണ്ട്. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ സ്വീകരിക്കുക. സമയം നഷ്ട പ്പെടുത്താതിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ
സ്നേഹ പൂ൪വ്വം
സമീ൪ മുണ്ടേരി
00 Comments