ഉമ്മ പ്രസവിച്ച കുഞ്ഞിനെപ്പോലെ...
ജനിച്ച വീണ കുഞ്ഞിന്റെ മുഖം എത്ര നിഷ്കളങ്കമാണ്. കളങ്കമില്ലാത്ത മനസ്സും ചിരിയും നാം ആസ്വദിക്കാറുണ്ട്. നമ്മുടെ ജീവിതത്തിൽ പാപത്തിന്റെ കറ വീഴാത്ത ആ കുട്ടിക്കാലം
എത്ര സുന്ദരമാണ്!!!
പരിശുദ്ധ ഇസ്ലാമിലെ ചില ക൪മ്മങ്ങൾക്ക് അല്ലാഹു നൽകുന്ന മഹത്തായ സമ്മാനമാ ണ്, പാപങ്ങളിൽ നിന്നെല്ലാം മോചനം നൽകി ഉമ്മ പ്രസവിച്ച ദിനത്തിലെ കുഞ്ഞി നെപ്പോലെയാക്കുക എന്നത്. ജീവിതത്തിൽ തെറ്റുകൾ ഏറെ സംഭവിച്ചവരാണ് നാം. അറിഞ്ഞും അറിയാതെയും ഒറ്റക്കും കൂട്ടമായും, രഹസ്യമായും പരസ്യമായും തെറ്റുകൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. പാപങ്ങളിൽ നിന്നെല്ലാം രക്ഷ ലഭിക്കുന്ന മാ൪ഗങ്ങ ളെക്കുറിച്ച് പഠിക്കുക. പാപക്കറ വീഴാത്ത കുഞ്ഞു ഹൃദയത്തിലേക്ക് മടങ്ങാനുളള അവസരങ്ങൾ ഉപയോഗപ്പെടുത്തുക. ഈ കുറിപ്പിൽ അത്തരം സൌഭാഗ്യത്തിലേക്ക് നമ്മെ ഏത്തിക്കുന്ന ഏതാനും കാര്യങ്ങളാണ്. വായിക്കുമല്ലോ?
നമസ്കാരത്തിനായി...
•┈┈┈•✿❁✿•••┈┈┈•
പൂ൪ണമായി വുദ്വു ചെയ്തു ജമാഅത്ത് നമസ്കാരത്തിനായി പളളിയിലേക്ക് നടന്നു പോയി നമസ്കാരത്തിൽ പങ്കെടുക്കുകയും അടുത്ത നമസ്കാരത്തിന് വേണ്ടി അവിടെത്ത ന്നെ കാത്തിരിക്കുകയും ചെയ്യുന്നവ൪ ഉമ്മ പ്രസവിച്ച കുഞ്ഞിനെ പോലെ പാപം പൊറുക്കപ്പെട്ടവരായി മടങ്ങി വരുമെന്ന് നബി (സ്വ) പഠിപ്പിച്ചു.
മുസ്നദ് അഹ്മദിൽ ഇബ്നു അബ്ബാസ് (റ) വിൽ നിന്നുളള ഹദീസിൽ കാണാം. നബി (സ്വ) പറഞ്ഞുഃ എന്റെ റബ്ബ് ഏറ്റവും നല്ല രൂപത്തിൽ എന്റെ അടുക്കൽ (സ്വപ്നത്തിൽ) വന്നിട്ടു പറഞ്ഞുഃ മുഹമ്മദ്, എന്തു കാര്യത്തിലാണ് മലക്കുകൾ ത൪ക്കിക്കുക എന്നു താങ്കൾക്ക് അറിയുമോ? ഞാൻ പറഞ്ഞുഃ അതെ, കഫാറത്തിൽ. കഫാറത്ത് എന്നു പറഞ്ഞാൽ ഒരു നമസ്കാര ശേഷം അടുത്ത നമസ്കാരത്തിനായി പളളിയിൽ തന്നെ തങ്ങുക, ജമാഅത്ത് നമസ്കാരത്തിനായി നടന്നു പോവുക, പ്രയാസമുളള സമയത്തും വുദ്വു പൂ൪ണമായി ചെയ്യുക എന്നിവയാണ്. ആരെങ്കിലും ഇങ്ങനെ ചെയ്താൽ അവൻ നന്മയിൽ ജീവി ക്കുകയും നന്മയിൽ മരണപ്പെടുകയും അവന്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തെ പോലെ പാപങ്ങളിൽ നിന്ന് മോചിതനായിത്തീരുകയും ചെയ്യും. (അഹ്മദ്)
ഭക്തിയുളള നമസ്കാരം...
•┈┈┈•✿❁✿•••┈┈┈•
ഇമാം ഹാകിം തന്റെ മുസ്തദ്റക്കിൽ ഉഖ്ബത്തുബ്നു ആമിരിൽ ജുഹനി (റ) വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസ്. നബി (സ്വ) പറഞ്ഞുഃ ഒരു മുസ്ലിം പൂ൪ണമായി വുദ്വു ചെയ്യുകയും നമസ്കരിക്കുകയും ചെയ്യുന്നു. അവൻ നമസ്കാരത്തിൽ പറയുന്നത് എന്താണെന്ന് അവനറിയാം. എങ്കിൽ അവന്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തെ പോലെ പാപങ്ങളൊന്നുമില്ലാതെ അവൻ പുറത്തു വരാതിരിക്കില്ല. (ഹാകിം)
മസ്ജിദുൽ അഖ്സയിൽ വെച്ചു നമസ്ക്കരിക്കുക.
•┈┈┈•✿❁✿•••┈┈┈•
അബ്ദുല്ലാഹിബ്നു അംറ് (റ) വിൽ നിന്ന് നിവേദനം, നബി (സ്വ) പറഞ്ഞുഃ സുലൈമാൻ (അ) ബൈത്തുൽ മുഖദ്ദസ് നി൪മിച്ചു കഴിഞ്ഞപ്പോൾ അല്ലാഹുവോട് മൂന്നു കാര്യങ്ങൾ ചോദിച്ചു. തെറ്റുപറ്റാതെ വിധി പറയാനുളള കഴിവും, തനിക്കു ശേഷം മറ്റാ൪ക്കും ലഭി ക്കാത്ത തരത്തിലുളള രാജാധികാരവും, മസ്ജിദുൽ അഖ്സയിൽ നമസ്കാരം മാത്രം ഉദ്ദേശിച്ചു കൊണ്ടു വരുന്ന ഒരാൾ ഉമ്മ പ്രസവിച്ച ദിവസത്തെ പോലെ പാപങ്ങളിലാതെ മടങ്ങണമെന്നതും. (ഇബ്നു മാജ)
പരീക്ഷണങ്ങളിൽ സ്തുതിക്കുന്നവ൪
•┈┈┈•✿❁✿•••┈┈┈•
അല്ലാഹു പറഞ്ഞുഃ ഞാൻ എന്റെ വിശ്വാസിയായ ഒരു അടിമയെ പരീക്ഷിച്ചു. അപ്പോൾ അവൻ എന്നെ സ്തുതിച്ചു. അവന്റെ വിരിപ്പിൽ നിന്നും അവൻ എഴുന്നേൽക്കുന്നത് ഉമ്മ പ്രസവിച്ച ദിവസത്തെ പോലെ പാപങ്ങളിൽ നിന്നും രക്ഷപ്പെട്ടു കൊണ്ടായിരിക്കും. (അഹ്മദ്)
പരിശുദ്ധ ഹജ്ജ്...
•┈┈┈•✿❁✿•••┈┈┈•
നബി (സ്വ) പറഞ്ഞുഃ `ഉമ്മ പ്രസവിച്ച ദിവസത്തെ കുഞ്ഞിനെപ്പോലെ നിഷ്‌കപടനും പാപരഹിതനുമായിട്ടാണ് സ്വീകരിക്കപ്പെടുന്ന ഹജ്ജ് നിര്‍വ്വഹിച്ചവന്‍ മടങ്ങുക' (ഹദീസ്)
പ്രിയരെ, നമ്മുടെ ജീവിതത്തിൽ ഒന്നു മനസ്സു വെച്ചാൽ നേടിയെടുക്കാൻ സാധിക്കുന്ന ക൪മ്മങ്ങളാണ് മുകളിൽ വായിച്ചത്. പരിശ്രമിക്കുക. ഉമ്മ പ്രസവിച്ച ദിവസത്തെ പോലെ പരിശുദ്ധരാകുക.
അല്ലാഹു അനുഗ്രഹിക്കട്ടെ...
സ്നേഹത്തോടെ
സമീ൪ മുണ്ടേരി
00 Comments