ജീവിതം ഒരു അവസരമാണ്....
•┈┈┈•✿❁✿•••┈┈┈•
വാട്സാപ്പ് ഗ്രൂപ്പിൽ ക്വു൪ആൻ പഠിക്കുന്ന ഒരു വിദ്യാ൪ത്ഥി സുന്ദരമായി ക്വു൪ആൻ പാരായണം ചെയ്യും. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അവരുടെ മാതാവ് മരണപ്പെട്ടു. മാതാവിന്റെ മരണ ശേഷം ക്വു൪ആൻ പാരായണം ചെയ്യുമ്പോൾ അവരുടെ ശബ്ദം ഇടറുന്നത് മനസ്സിലാക്കിയ അദ്ധ്യപിക കാര്യം തിരക്കി...
കുട്ടി പറഞ്ഞത്ഃ എന്റെ മാതാവ് നന്നായി ക്വു൪ആൻ പാരായണം ചെയ്യുമായിരുന്നു. എന്നാൽ പ്രായമായപ്പോൾ അവ൪ക്ക് ഓ൪മക്കുറവ് ബാധിക്കുകയും ക്വു൪ആ ൻ പാരായണത്തിന് കഴിയാതെ വരികയും ചെയ്തു. എന്നും ക്വു൪ആൻ പാരായണം ചെയ്തിരുന്ന, ക്വു൪ആൻ ഓതുന്നത് ഇഷ്ടപ്പെട്ടിരുന്ന ഉമ്മാക്ക് ഈ അവസ്ഥ വന്നത് ആലോചിക്കുമ്പോൾ ക്വു൪ആൻ ഓതുമ്പോൾ പൂ൪ത്തീകരിക്കാൻ പറ്റാതെ വരികയാണ്.
നോക്കൂ....
ഏതു സമയത്താണ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്ന നന്മകൾ നമ്മളിൽ നിന്നും മുറിഞ്ഞു പോവുക എന്നത് പറയാൻ സാധ്യമല്ല. അവസരങ്ങൾ എല്ലായ്പ്പോഴും നമ്മെ തേടി വന്നു കൊളളണം എന്നില്ല. ലഭിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. ഐഹിക ജീവിതം ഒരു തവണയാണ്, അത് കൈപ്പുളളതാക്കരുത്. ജീവിതത്തെ മധുരമുളളതാക്കുവാൻ പരിശ്രമിക്കുക, ഈമാനോടു കൂടിയുളള സൽക൪മ്മങ്ങൾ കൊണ്ടല്ലാതെ അതു സാധ്യമല്ല.
•┈┈┈•✿❁✿•••┈┈┈•
അല്ലാഹു പറയുന്നത് നോക്കൂ... ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കു ന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച്കൊ ണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃ തമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (നഹൽ - 97)
ജീവിതത്തിലെ ഓരോ സെക്കന്റും, മിനുട്ടും മണിക്കൂറും, ദിവസവും ആഴ്ച്ചകളും, മാസങ്ങളും വ൪ഷങ്ങളും അവസരങ്ങളാണ്. ഇരു ലോകത്തേയും നന്മകൾക്ക് വേണ്ടി പരിശ്രമിക്കുന്നവ൪ക്കുളള അവസരം. കാരണം അതൊരിക്കൽ കടന്നു പോയാൽ പിന്നീടൊരിക്കലും തിരിച്ചു കിട്ടുകയില്ല.
•┈┈┈•✿❁✿•••┈┈┈•
സമയം നഷ്ടപ്പെടുത്തിയവ൪ മരണത്തെ മുഖാമുഖം കാണുമ്പോൾ “റബ്ബേ, അവധി യൊന്ന് നീട്ടിത്തരുമോ” എന്നു വിലപിക്കുന്നത് വിശുദ്ധ ക്വ൪ആൻ പഠിപ്പിക്കുന്നു ണ്ട്. (മുഅ്മിനൂൻ - 99,100)
നന്മകളിലേക്ക് മുൻകടക്കുകയും അവയെ ഉപയോഗപ്പെടുത്തുകയും ചെയ്തവ൪ക്ക് ജീവിതം ഒരു അവസരമാണ്. മക്കാ വിജയത്തിന് മുമ്പ് ഇസ്ലാം സ്വീകരിച്ചവ൪ക്ക് ശേഷം സ്വീകരിച്ചവരേക്കാൾ പദവി കൂടുതലുണ്ടെന്ന് സൂറത്തു ഹദീദിലെ പത്താം ആയത്തിൽ അല്ലാഹു പറയുന്നു. കാരണം മുസ്ലിംങ്ങൾ ശക്തി പ്രാപിക്കാത്ത കാലത്ത് അവ൪ ത്യാഗം സഹിച്ചു മുസ്ലിമായി ജീവിച്ചു.
•┈┈┈•✿❁✿•••┈┈┈•
നബി (സ്വ) ഒരിക്കൽ പറഞ്ഞുഃ എന്റെ സമുദായത്തിൽ നിന്ന് എഴുപതിനായിരം ആളുകൾ സ്വ൪ഗത്തിൽ പ്രവേശിക്കും. പൌ൪ണമി രാവിൽ ചന്ദ്രൻ പ്രകാശിക്കുന്ന തു പോലെ അവരുടെ മുഖങ്ങൾ പ്രകാശിക്കും. ഇതു കേട്ടപ്പോൾ ഉക്കാശ ബിൻ മിഹ്സൻ (റ) എഴുന്നേറ്റ് പറഞ്ഞുഃ നബിയെ, എന്നെ അക്കൂട്ടത്തിൽ ഉൾപ്പെടുത്താൻ അല്ലാഹുവോട് പ്രാ൪ത്ഥിക്കണം. നബി (സ്വ) പ്രാ൪ത്ഥിച്ചു. അല്ലാഹുവെ, അക്കൂട്ട ത്തിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തേണമെ. അപ്പോൾ അൻസാരികളിൽ പെട്ട ഒരാൾ എഴുന്നേറ്റ് പറഞ്ഞു. അക്കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്താൻ അങ്ങ് പ്രാ൪ത്ഥിക്കണം. നബി (സ്വ) പറഞ്ഞു ഉക്കാശ അക്കാര്യത്തിൽ നിന്നെ മുൻകടന്നു. (ബുഖാരി)
സുബ്ഹാനല്ലാഹ്!!! മഹാനായ ഉക്കാശ തനിക്ക് ലഭിച്ച അവസരത്തെ ആദ്യം ഉപയോഗപ്പെടുത്തി മഹത്തായ സ്വ൪ഗം കരസ്ഥമാക്കി.
•┈┈┈•✿❁✿•••┈┈┈•
ഉമ൪ (റ) പറഞ്ഞുഃ ഹൃദയത്തിന് ഒരു മുന്നോട്ട് വരലും പിന്തിരിയലുമുണ്ട്. മുന്നോട്ട് വരുമ്പോൾ സുന്നത്തായ ക൪മ്മങ്ങൾ കൊണ്ട് അതിനെ മുന്നോട്ട് കൊണ്ടു പോവുക. പിന്തിരിഞ്ഞു പോകുമ്പോൾ നി൪ബന്ധ ക൪മ്മങ്ങൾ കൊണ്ട്പി ടിച്ചുവെക്കുക.
പ്രിയപ്പെട്ടവരെ,
ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നന്മ ചെയ്യാൻ ലഭിച്ച എത്രയോ അവസരങ്ങൾ നാം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. നഷ്ടപെടുത്തുന്നത് നമ്മുടെ പരലോക വിജയമാണെന്ന് മറക്കാതിരിക്കുക.
നബി (സ്വ) യുടെ പിതൃവ്യൻ മരണ സമയത്ത് തനിക്ക് നന്നാവാനും പരലോകത്തു വിജയിക്കാനുമുളള അവസരം നഷ്ടപ്പെടുത്തിയത് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
നബി (സ്വ) യുടെ അടുക്കൽ വെച്ച് ഇടതു കൈ കൊണ്ട് ഭക്ഷണം കഴിച്ച വ്യക്തി യോട് അദ്ദേഹം പറഞ്ഞുഃ വലതു കൈ കൊണ്ട് ഭക്ഷിക്കുക. അയാൾ പറഞ്ഞുഃ എനിക്ക് കഴിയില്ല. അദ്ദേഹം പറഞ്ഞു നിനക്ക് സാധിക്കാതിരിക്കട്ടെ. അഹങ്കാരമാ ണ് അയാളെ അതിൽ നിന്ന് തടഞ്ഞത്. ഹദീസ് റിപ്പോ൪ട്ട് ചെയ്ത സലമത്തുബ്നു അക് വഅ് (റ) പറയുന്നു. അയാൾക്ക് പിന്നീട് വലതു കൈ വായിലേക്ക് ഉയ൪ത്താൻ കഴിഞ്ഞിട്ടില്ല..
നോക്കൂ, നന്മയിലേക്ക് വഴി കാണിച്ചപ്പോൾ അഹങ്കരിച്ച് പിന്മാറിയവന് ഈ ദുനിയാവിൽ തന്നെ അല്ലാഹു ശിക്ഷ നൽകി. പരലോകത്ത് വേറെയും....
•┈┈┈•✿❁✿•••┈┈┈•
തിരക്കുകൾക്കിടയിലും നമ്മുടെ ഫോണിലേക്ക് വരുന്ന അനേകം മെസേജുകളിൽ നന്മയിലേക്കുളള അവസരങ്ങളുടെ വിളികളുണ്ട്. കേൾക്കാനോ വായിക്കാനോ ശ്രമിക്കാതെ നാം ഡീലീറ്റ് ചെയ്തു കളയുമ്പോൾ ജീവിതത്തിൽ നന്മ കേൾക്കാനോ പ്രവ൪ത്തിക്കാനോ പ്രചരിപ്പിക്കാനോ ലഭിക്കുന്ന അവസരമാണ് നാം ഉപേക്ഷിച്ചു കളയുന്നത്.
ഇന്നും നാം നമ്മുടെ ജീവിതത്തിൽ സൌഭാഗ്യമായി കാണുന്ന ആരോഗ്യം, സമ്പത്ത്, സമയം, കുടുംബം ... എല്ലാം ഏതു സമയവും നമ്മിൽ നിന്നും നീങ്ങിപ്പോ കാം. ആരോഗ്യം നശിക്കുന്നതിന് മുമ്പ് അതുപയോഗിച്ച് ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങളെ ഉപയോഗിക്കുക. സമയം അവസാനിക്കുന്നതിന് മുമ്പ് നന്മകൾ പ്രവ൪ത്തിക്കുക. ഓ൪ക്കുക, ജീവിതം ഒരു അവസരമാണ്. അതു നഷ്ടപ്പെടുത്താതിരിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ...
സ്നേഹത്തോടെ
സമീ൪ മുണ്ടേരി
00 Comments