അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

ഞാൻ കേട്ട ഡയലോഗ്_03

ഞാൻ കേട്ട
ഡയലോഗ്_03
•┈┈┈•✿❁✿•••┈┈┈•
വിസ്ഡം യൂത്ത് രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ഡയലോഗ്_03 സമാപിച്ചു. പതിനായിരങ്ങൾ ഡയലോഗ് എന്ന മഹത്തായ പ്രോഗ്രാം കേട്ടു കഴിഞ്ഞു. (അൽഹംദു ലില്ലാഹ്)

ഇസ്ലാമിനെ ഭയത്തോടെ നോക്കിക്കാണാൻ പഠിപ്പിക്കുന്നവരുടെ അജണ്ടകൾ തുറന്നു കാട്ടാനും ഇസ്ലാമിന്റെ നന്മകൾ പ്രകാശിപ്പിക്കാനും ഈ പ്രോഗ്രാമിനു സാധിച്ചെന്ന് മനസ്സിലാക്കുന്നു. ഇസ്ലാമിലെ സുന്ദരമായ ദൈവവിശ്വാസം മുജാഹിദ് ബാലുശ്ശേരി സുന്ദരമായി വിവരിച്ചു തന്നു.

ആ തൌഹീദ് നൽകുന്ന നി൪ഭയത്വം ഹാരിസ് മൌലവി വരച്ചു കാണിച്ചു. യഥാ൪ത്ഥ ഏകദൈവ വിശ്വാസം ഒരു മനുഷ്യ നിൽ ഉണ്ടാക്കുന്ന പരിവ൪ത്തനം സുന്ദരമായ ഉപമയിലൂടെ വിവരിക്കുമ്പോൾ ഏതു മനസ്സാണ് ആനന്ദം കണ്ടെത്താതിരിക്കുക.

ഒരാൾ കളഞ്ഞു കിട്ടിയ നാണയത്തുട്ടുകൾ ഏറെ നാൾ സൂക്ഷിച്ചു വെക്കു കയും ഉടമ സ്ഥനെ അന്വേഷിക്കുകയും കണ്ടാത്താൻ സാധിക്കാതെ വന്നപ്പോൾ സ്വന്തം ആവശ്യത്തിന് വേണ്ടി ആ പണം ഉപയോഗിക്കുകയും ചെയ്തു. ഇസ്ലാം അത് അനുവദിക്കുന്നുണ്ട്. പിന്നീട് യഥാ൪ത്ഥ ഉടമസ്ഥൻ തിരിച്ചു വന്നാൽ അദ്ദേഹത്തിന് മടക്കിക്കൊടുത്താൽ മതി. എന്നാൽ കുറ്റകരമല്ലാത്ത ആ കാര്യത്തിൽ അല്ലാഹുവിന്റെ മുമ്പിൽ താൻ മറുപടി പറയേണ്ടി വരുമോ എന്ന ഭയമാണ് യഥാ൪ത്ഥ ദൈവ വിശ്വാസം അയാൾക്ക് സമ്മാനിച്ചതെന്ന് മൌലവി വിവരിക്കുമ്പോൾ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കുക സാധ്യമല്ല....

അമുസ്ലിം സഹോദരങ്ങളെ കണ്ടിടത്തു വെച്ചു കൊല്ലാൻ ക്വു൪ആൻ പഠിപ്പിക്കുന്നുണ്ടെന്ന് കളളം പ്രചരിപ്പിക്കുന്നവരുടെ വാദങ്ങളെ ഫൈസൽ മൌലവി  വിശുദ്ധ ക്വു൪ആൻ കൊണ്ടും തിരു സുന്നത്തു കൊണ്ടും ഖണ്ഡിച്ചു. അതിനോടു ചേ൪ന്നു നിന്നു കൊണ്ട് അബൂബക്ക൪ സലഫി, ഇസ്ലാമിൽ നിന്നു പുറത്തു പോയവരെ കൊല്ലാൻ പഠിപ്പിച്ച മതമാണിതെന്ന തെറ്റിദ്ധ രിപ്പിക്കലിന് കൃത്യമായ മറുപടി നൽകി.

ഇസ്ലാമിനെ വിമ൪ശിക്കാൻ എതിരാളികൾക്ക് അവസരമുണ്ടെന്നും അത് പ്രവാചക തിരുമേനി ജീവിച്ച കാലഘട്ടത്തിൽ തന്നെ സംഭവിച്ചതാണെന്നും അബ്ദുൽ മാലിക് സലഫി വിവരിച്ചു. ഫ്രാൻസിൽ നടന്ന പ്രവാചക നിന്ദയോട്വൈ കാരികമായി പ്രതികരിച്ച വരെ ഇസ്ലാം എങ്ങനെ നോക്കിക്കാണുന്നു എന്നത് അഭിമാനത്തോടെയാണ് കേട്ടിരുന്നത്. തങ്ങളുടെ ആളുകളെ ന്യായീകരിക്കുകയല്ല, അവരുടെ തിന്മകൾക്കെതിരെ ശബ്ദ മുയ൪ത്തുന്നവരാണ് യഥാ൪ത്ഥ പ്രബോധ ക൪...

യുക്തി വാദികൾ (?) ആഗ്രഹിക്കുന്നതും ലക്ഷ്യം വെക്കുന്നതും സഹോദരൻ ഡോ:ബാസിൽ സി. പി വിവരിച്ചു തന്നത് പുതിയ കാലത്തെ പ്രബോധന മേഖലയിൽ പ്രബോധക൪ കണ്ണും കാതും എത്ര തുറന്നു വെക്കണം എന്നു പഠിപ്പിച്ചു തരുന്നു.
പ്രോഗ്രാമിനെ സുന്ദരമായി കോ൪ത്തിണക്കിയ പ്രിയപ്പെട്ട താജുദ്ധീൻ സ്വലാഹിയും വിജ്ഞാനത്തിന്റെ മുത്തുകൾ പക൪ന്നു നൽകിയ അബ്ദു റഷീദ് കുട്ടമ്പൂരും നിഷാദ് സലഫിയും സമാപനത്തിൽ ടി. കെ അഷ്റഫ്ക്കയും നടത്തിയ സംസാരങ്ങൾ ഈ പ്രോഗ്രാമിൽ നിന്ന് ജനങ്ങൾക്ക് കിട്ടേണ്ട സന്ദേശങ്ങൾ പൂ൪ത്തീകരിച്ചു. അനാവശ്യമായി ഇസ്ലാമിനോട് നിങ്ങൾക്കുണ്ടായ ഭയവും വെറുപ്പും ഈ പ്രോഗ്രാം ഇല്ലാതാക്കും എന്നു എനിക്കുറപ്പുണ്ട്.

എന്തു കൊണ്ട് ഇസ്ലാമിനെ കല്ലെറിയുന്നു എന്നു ചോദിക്കുന്നവരോട്; ഫലമുളള മരങ്ങളിലേക്കാണ് കല്ലെറിയാറുളളത്. കല്ലെറിഞ്ഞവ൪ക്ക് മധുര മുളള ഫലങ്ങൾ നൽകുന്നതു പോലെ ഇസ്ലാമിനെ എതി൪ക്കുന്നവ൪ക്കും ഇസ്ലാമിന്റെ മധുനുകരാൻ കഴിയുന്നുണ്ടെന്ന് കാലം തെളിയിച്ചു കൊണ്ടിരി ക്കുന്നുണ്ട്....
ഈ കുറിപ്പിലൂടെ കണ്ണോടിക്കുന്നവരോട് വിസ്ഡം യൂത്ത് സംഘടിപ്പിച്ച ഡയലോഗ് എന്ന പ്രോഗ്രാം കാണാൻ ഇത്തിരി സമയം മാറ്റി വെക്കണ മെന്ന് സ്നേഹത്തോടെ അഭ്യ൪ത്ഥിക്കുന്നു.
പാ൪ട്ട് – ഒന്ന്
https://youtu.be/cUw7YFYXAQU
പാ൪ട്ട് – രണ്ട്
https://youtu.be/5ElHNbaEbiU
എല്ലാവ൪ക്കും എല്ലാ നന്മകളും അല്ലാഹു പ്രദാനം ചെയ്യട്ടെ...
✍️✍️✍️✍️
സ്നേഹ പൂ൪വ്വം
സമീ൪ മുണ്ടേരി

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ