അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

അവകാശങ്ങൾ വകവെച്ചു കൊടുക്കുക

അവകാശങ്ങൾ
വകവെച്ചു കൊടുക്കുക
🗯🗯🗯🗯
ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ നബി (സ്വ) സൽമാനുൽ ഫാരിസി (റ) വിനും അബുദ൪ദാഅ് (റ) നും ഇടയിൽ സാഹോദ ര്യ ബന്ധമുണ്ടാക്കിയ സുന്ദര ചരിത്രം വായിക്കാൻ സാധിക്കും. ഒരിക്കൽ സൽമാൻ (റ) അബുദ൪ദാഅ് (റ) വിനെ സന്ദ൪ശിച്ചു. സ്വന്തത്തോടുളള കടമകൾ മറന്ന് അദ്ദേഹം ആരാധനകളിൽ മുഴുകുന്നത് സൽമാൻ (റ) കണ്ടു. സൽമാൻ (റ) അദ്ദേഹത്തെ ഉപദേശിച്ചു കൊണ്ടു പറഞ്ഞു: താങ്കൾക്ക് താങ്കളുടെ രക്ഷിതാവി നോട് കടമകൾ ഉണ്ട്, താങ്കളുടെ ശരീരത്തോട് കടമകൾ ഉണ്ട്, താങ്കളുടെ കുടുംബത്തോട് കടമകൾ ഉണ്ട്, എല്ലാവരോടുമുളള കട മകൾ കൃത്യമായി നി൪വഹിക്കണം. നേരം പുല൪ന്നപ്പോൾ അബു ദ൪ദാഅ് (റ) ഈ വിവരങ്ങൾ നബി (സ്വ) ധരിപ്പിച്ചു. അപ്പോൾ നബി (സ്വ) പറഞ്ഞു: സൽമാൻ സത്യം പറഞ്ഞിരിക്കുന്നു (ബുഖാരി)

നമ്മുടെ മാതാപിതാക്കളോട്, ആൺമക്കളോടും പെൺമക്കളോടും, ഭാര്യയോട്, ഭ൪ത്താവിനോട്, ബന്ധുക്കളോട്, അയൽവാസികളോട്, കൂട്ടുകാരോട് എല്ലാവരോടും കടമകളും കടപ്പാടുകളും ഉളളവരാണ് നാം. പരസ്പരമുളള കടമകളെ ബോധ്യപ്പെടുത്തുന്ന ചരി ത്രമാണ് മുകളിൽ നാം വായിച്ചത്. നമുക്ക് മറ്റുളളവരോടുളള കടമകൾ യഥാ൪ത്ഥ രൂപത്തിൽ നി൪വഹിക്കാൻ സാധിച്ചിട്ടുണ്ടോ? കടമകൾ നി൪വഹിക്കേണ്ടവരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മാതാപിതാക്കളോടുളള കടമകളാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.

മാതാപിതാക്കൾ
◾️▪️🔶▪️◾️
ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. നബി (സ്വ) പറ ഞ്ഞു: ഞാൻ നിങ്ങൾക്ക് ഏറ്റവും വലിയ പാപമേതാണെന്ന് അറി യിച്ചു തരട്ടെയോ? അവ൪ പറഞ്ഞു: അതെ നബിയെ, അദ്ദേഹം പറഞ്ഞു: അല്ലാഹുവിൽ പങ്കു ചേ൪ക്കൽ, മാതാപിതാക്കളെ അവഗണിക്കൽ. (ബുഖാരി)
അല്ലാഹു പറയുന്നു: തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെ ന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാ വ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരുമോ നിന്റെയടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുക യാണെങ്കില്‍ അവരോട് നീ വെറുപ്പ് തോന്നുന്ന ഒരു വാക്കു പോ ലും പറയുകയോ, കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക് നീ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക (ഇസ്റാഅ്/24).
💬💬💬
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു: അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കര്‍മമേതാണെന്ന് നബി(സ്വ)യോട് ഞാന്‍ ചോദിച്ചു. അവിടുന്ന് പറഞ്ഞു: സമയത്തിന് നമസ്കരിക്കലാണ്. പിന്നെ? മാതാപിതാക്കള്‍ക്കു ഗുണം ചെയ്യലാണ്. പിന്നെ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യലാണ്.

അവ൪ ബഹുദൈവ വിശ്വാസിയാണെങ്കിലും...
◾️▪️🔶▪️◾️
മാതാപിതാക്കള്‍ സത്യവിശ്വാസികളല്ലെങ്കിലും അവര്‍ക്ക് നന്മ ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. മാതൃ പിതൃ ബന്ധ ത്തിന്റെ പവിത്രതക്ക് ഇസ്‌ലാം നല്‍കുന്ന സ്ഥാനമാണിത്. അസ്മാഅ് (റ) പറയുന്നു: നബി(സ്വ) യുടെ കാലത്ത്, ബഹുദൈവ വിശ്വാസിനിയായിരുന്ന എന്റെ ഉമ്മ എന്റെയടുക്കൽ വന്നു. എന്നെ ആഗ്രഹിച്ചു വന്ന ഉമ്മയോട് ഞാന്‍ ബന്ധം ചേര്‍ക്കേണ്ട തുണ്ടോ എന്ന് നബിയോട് ഞാന്‍ വിധിതേടി. അവിടുന്ന് പറഞ്ഞു: അതേ, ഉമ്മയോട് ബന്ധം ചേര്‍ക്കുക. (ബുഖാരി).

ജിഹാദ് അവരുടെ അടുക്കൽ...
◾️▪️🔶▪️◾️
അബ്ദുല്ലാഹിബ്നു അംറ് (റ) ല്‍ നിന്ന് നിവേദനം: യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി ഒരാള്‍ റസൂല്‍ (സ്വ)യുടെ സവിധ ത്തിലെത്തി. അവിടുന്ന് ചോദിച്ചു: നിന്റെ മാതാപിതാക്കള്‍ ജീവി ച്ചിരിപ്പുണ്ടോ? “അതേ’ എന്ന ആഗതന്റെ മറുപടിയോട് നബി (സ്വ) ഇങ്ങനെ പ്രതികരിച്ചു: അവരുടെ കാര്യത്തില്‍ നീ അധ്വാനിക്കുക (മുസ്‌ലിം).

ജാഹിമ(റ) തിരുനബി(സ്വ)യോട് പറഞ്ഞു: ഞാന്‍ യുദ്ധം ചെയ്യാ നാഗ്രഹിക്കുന്നു, അങ്ങയോട് കൂടിയാലോചിക്കാനാണ് ഞാന്‍ വന്നത്. അവിടുന്ന് ചേദിച്ചു: നിനക്ക് ഉമ്മയുണ്ടോ? “അതേ.’ “എങ്കി ല്‍ നീ അവരുടെ കൂടെ കഴിയുക, (ഹാകിം).
ഇബ്നു ഉമ൪ (റ) വിന്റെ കാലത്ത് നടന്ന സംഭവമാണ്, യമനിൻ നിന്നുളള ഒരു വ്യക്തി തന്റെ മാതാവിനെ ചമുന്നു കൊണ്ട് ത്വവാ ഫ് ചെയ്തു. ശേഷം അദ്ദേഹം ഇബ്നു ഉമ൪ (റ) വിനോട് ചോദിക്കു ന്നുണ്ട്. എന്റെ ഉമ്മയോടുളള കടമ ഞാൻ നി൪വഹിച്ചോ? അദ്ദേഹം നൽകിയ മറുപടി നിന്റെ മാതാവ് നിന്നെ ഗ൪ഭം ചുമന്ന സമയത്തെ ഒരു നിമിഷത്തിനുളള കടമ പോലും ആയിട്ടില്ലെന്നാ യിരുന്നു. (അദബുൽ മുഫ്റദ്)
◾️▪️🔶▪️◾️
അതെ, അത്രമാത്രം കടമകളും കടപ്പാടുകളും നമുക്ക് നമ്മുടെ മാതാപിതാക്കളോടുണ്ട്. മുകളിലുദ്ധരിച്ച ആയത്തുകളും ഹദീസു കളും മാതാപിതാക്കളോടുളള കടമകളെ ഓ൪മ്മപ്പെടുത്തുന്നതാണ്. അവരോടുളള കടമകൾ നി൪വഹിക്കാൻ എത്ര മാത്രം നമുക്ക് സാധിച്ചു എന്നു സ്വയം ചോദിക്കുക. അവരിലൂടെ നമുക്ക് നേടാൻ കഴിയുന്നത് സ്വ൪ഗമാണെന്ന് മറക്കാതിരിക്കുക. അവരെ വേദ നിപ്പിക്കുന്നവ൪ മാപ്പ് ചോദിച്ച് സ്നേഹവും പരിഗണനയും നൽകി അവരുടെ തൃപ്തി പിടിച്ചു പറ്റുക. കാരണം അവരുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി. അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപം. (തുടരും ...)
✍️✍️✍️✍️
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ