മുഹറം പവിത്രമായ മാസം
ഇസ്ലാമിക കലണ്ടർ അനുസരിച്ച് ഒന്നാമത്തെ മാസമാണ് മുഹറം. 'ഹറാം' അഥവാ നിഷിദ്ധമായത് എന്ന അറബി വാക്കിൽ നിന്നും വന്നതാണെന്നാണ് പ്രബലാഭിപ്രായം. യുദ്ധം നിരോധിക്കപ്പെട്ട നാലു മാസങ്ങളിൽ ഒന്നാണ് ഇത്. അല്ലാഹു പറയുന്നു 'ആകാശവും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അവന്റെയടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്ര ണ്ടാകുന്നു. അവയില് നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാണ്. അതാണ് വക്രതയില്ലാത്ത മതം. അതിനാൽ ആ (നാലു) മാസങ്ങളിൽ നിങ്ങളൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചുകളയരുത് (വി.ഖു.).
നബി (സ്വ) പറഞ്ഞു; അല്ലാഹു ആകാഭൂമികളെ സൃഷ്ടിച്ചതുമുതൽക്കേ കാലം അതിന്റെ ക്രമത്തിൽ കറങ്ങുന്നുണ്ട്. ഒരു വർഷം പന്ത്രണ്ടു മാസമാണ്. ദുൽഖഅദ്, ദുൽഹിജ്ജ, മുഹറം എന്നീ മൂന്ന് തുടർ മാസങ്ങൾ ജുമാദുൽ ഉഖ്റയുടെയും
ശഅ്ബാന്റെയും ഇടയിലുള്ള റജബ് എന്നീ നാലു മാസങ്ങൾ യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്’ (ബുഖാരി)
മുഹറത്തിലെ നോമ്പിന്റെ ചരിത്രം.....
നബി (സ്വ) മദീനയിൽ എത്തിയ കാലത്ത് മുഹറം പത്തിന് ജൂതർ വ്രതമനുഷ്ടിക്കുന്നത് അവിടത്തെ ശ്രദ്ധയിൽപെട്ടു. നബി (സ) അവരോട് അതേക്കുറിച്ച് ചോദിച്ചപ്പോൾ മൂസാനബി (അ)യും സംഘവും ഫറോവയുടെ കഠിനമായ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ദിവസമായതി നാലാണ് ഞങ്ങൾ നോമ്പ് നോൽക്കുന്നത് എന്നവർ മറുപടി പറഞ്ഞു. അപ്പോൾ നബി (സ്വ) ഇപ്രാകാരം പ്രതികരിച്ചു. 'എങ്കിൽ ഞങ്ങളാണ് നിങ്ങളേക്കാൾ മൂസാ (അ) യുമായി ഏറ്റവും അടുത്തവർ'. അങ്ങനെ നബി
ആ ദിവസം വ്രതമനുഷ്ടിക്കുകയും നോമ്പെടുക്കാന് മുസ്‌ലിം സമൂഹത്തോട് കല്പിക്കുകയും ജൂതരോട് എതിരാകാൻ വേണ്ടി വരുന്ന കാലങ്ങളിൽ ഞാനുണ്ടെങ്കിൽ ഒമ്പതാം ദിവസം കൂടി നോമ്പനുഷ്ടിക്കുമെന്ന് പറയുകയും ചെയ്തു.
ഇമാം ബൈഹഖിയുടെ ഹദീസില് "നിങ്ങൾ ഒമ്പതിനും പത്തിനും നോമ്പു നോറ്റ് ജൂതന്മാരോട് എതിരാവുക." (ബൈഹഖി 4/287) എന്നു കാണാം. എന്നാൽ നബി (സ്വ) അടുത്ത മുഹറമാസത്തിൽ നോമ്പ് നോൽക്കാൻ ഉണ്ടായിരുന്നില്ല. നബി (സ്വ) ഈ ലോകത്തോട് വിട പറഞ്ഞു.
ആശൂറാഅ് നോമ്പിന്റെ മഹത്വം.
ആശൂറാഅ് ദിവസത്തിലെ നോമ്പിന്റെ മഹത്വത്തെ പറ്റി നബി (സ്വ) യോട് ചോദിച്ചപ്പോള് അവിടുന്നു പറഞ്ഞു:
"കഴിഞ്ഞു പോയ ഒരു വർഷത്തെ പാപങ്ങൾ അതുമൂലം പൊറുക്ക പ്പെടുന്നതാണ്." (മുസ്ലിം)
പുണ്യമാസം നഹ്സോ?
അല്ലാഹുവിന്റെ മാസം. പവിത്രമായ മാസം. യുദ്ധം നിഷിദ്ധമാക്കിയ മാസം. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസം, എത്രയെത്ര പ്രത്യേകതകളാണ് മുഹറ മാസത്തിനുളളത്? എന്നിട്ടും മുസ്ലിം സമൂഹത്തിലെ ചിലയാളുകൾ പവിത്രമായ ഈ മാസത്തിലെ പല ദിവസങ്ങളും നന്മ പ്രവർത്തിക്കാൻ പാടില്ലാത്ത ദിവസമായി പഠിപ്പിക്കുന്നു. പുതിയ വീട്ടിൽ താമസിക്കുകയോ, പുരപ്പണി ആരംഭിക്കുകയോ ബിസിനസ്സ് തുടങ്ങുകയോ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളോ ചെയ്യാൻ പാടി ല്ലാത്ത ദിവസങ്ങളാണു പോലും മുഹറത്തിലെ പവിത്രമാക്കപ്പെട്ട ദിനങ്ങൾ.
ഇത് തിനിച്ച ഇസ്ലാം വിരുദ്ധതയാണ്. പ്രമാണങ്ങൾ കൊണ്ട് വിശദീകരിക്കാൻകഴിയാത്ത ശുദ്ധ തോന്യാവാസം.
അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ...
വിശ്വാസി തവക്കുൽ ബോധമുളളവനാകണം. അവൻ കാലത്തെ ചീത്ത പറയുകയില്ല. നബി (സ്വ) നമ്മെ പഠിപ്പിച്ചത് "നിങ്ങൾ കാലത്തെ ചീത്ത പറയരുത് (അല്ലാഹുവാകുന്ന) ഞാനാകുന്നു കാലം." (ബുഖാരി)
നോമ്പുകാരോട് ....
അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന ഇബാദത്താണ് നോമ്പ്. വിശുദ്ധ റമദാനിലെ നോമ്പിന് പുറമെ ധാരാളം സുന്നത്തു നോമ്പുകൾ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട് വന്നത് നമുക്ക് കാണാം. സാധിക്കുന്നവർ സുന്നത്തു നോമ്പുകൾ നോൽക്കുക. നോമ്പുകാരെ
കാത്തിരിക്കുന്ന വലിയ പ്രതിഫലം കരസ്ഥമാക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ
സമീർ മുണ്ടേരി
ജുബൈൽ
00 Comments