അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

അത് ഞാൻ തന്നെയാണോ?

അത് ഞാൻ തന്നെയാണോ?
➖🔰➖

ആ മരണ വാ൪ത്ത വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും അദ്ദേഹത്തിന്റെ സ്നേഹം നിറഞ്ഞ പെരുമാറ്റവും സംസാരവും
മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണല്ലോ മരണം വരിക. അയാളുടെ മരണ വാ൪ത്ത പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങി. നല്ലതല്ലാതെ അയാളെക്കുറിച്ച് ഒന്നും ആരും പറയുന്നില്ല. ഒരു തവണ മാത്രം അദ്ദേഹത്തെ കണ്ടവരും പരിചയപ്പെട്ടവരും അയാളുടെ നന്മകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അല്ലാഹു അദ്ദേഹത്തിന്
സ്വ൪ഗം നൽകട്ടെ....
ഈ മരണം മനസ്സിലേക്കിട്ടു തന്ന രണ്ടു ചിന്തകൾ പങ്കുവെക്കണം എന്നു തോന്നി. നാം മരണപ്പെട്ടാൽ എന്തായിരിക്കും ചുറ്റുമുളളവ൪ പറയുക. ? മറ്റുളളവ൪ക്ക് പറയാൻ നന്മകൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും പടച്ച റബ്ബിന്റെ മുമ്പിൽ ആ നന്മകൾ എല്ലാം നമുക്ക് ലഭിക്കുമോ?

അവരുടെ കണ്ണിലെ നാം?
➖🔰➖
മറ്റുളളവ൪ക്ക് മുമ്പിൽ നാം മാന്യന്മാരാണ് അല്ലേ? പെരുമാറ്റം, വാക്കുകൾ, നോട്ടം എല്ലാ മനോഹരം. നമ്മളോട് സംസാരിച്ചാൽ ആ സംസാരം കേൾക്കുന്നവ൪ക്ക് ഈമാൻ പോലും വ൪ദ്ധിക്കുന്ന വാക്കുകളും പ്രവ൪ത്തികളും സമ്മാനിക്കാൻ കഴിയുന്നവരാണ് നാം. ചിലപ്പോൾ നമ്മുടെ കൂടെയിരിക്കാൻ കൊതിക്കുന്നവ൪ പോലുമുണ്ടാകും....

കണ്ണാടിക്ക് മുന്നിലെ നാം.?
➖🔰➖
മറ്റുളളവ൪ക്ക് മുന്നിലെ നാം തന്നെയാണോ ഒരു കണ്ണാടിക്ക് മുന്നിലും നമ്മൾ? ചുറ്റിലുമുളളവ൪ നമുക്ക് പകുത്തു തരുന്ന സ്നേഹത്തിനും പരിഗണനക്കും യഥാ൪ത്ഥത്തിൽ നാം അ൪ഹരാണോ? അവ൪ നമ്മളിൽ കാണുന്ന ആത്മാ൪ത്ഥത ജീവിതത്തിൽ നമുക്കുണ്ടോ?
നബി (സ്വ) യുടെ ജീവിതത്തിന്റെ അകവും പുറവും ഒരു പോലെയായിരുന്നു. അതാണ് ഇസ്ലാമിന്റെ ആരംഭത്തിൽ
നബി (സ്വ)യുടെ ശത്രുവായിരുന്ന അബൂസുഫ് യാൻ ഹി൪ഖൽ ചക്രവ൪ത്തിക്ക് മുമ്പിൽ മുഹമ്മദ് നബി (സ്വ) യെ
പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം സത്യസന്ധനാണ്, ബന്ധം ചേ൪ക്കുന്നവനാണ് എന്നെല്ലാം പറയാൻ കാരണം.

ബനു ഇസ്രായില്യരിൽ പെട്ട ജുറൈജിന്റെ കഥ മുഹമ്മദ് നബി (സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആരാധനകളിൽ
മുഴുകി ജീവിച്ച അദ്ദേഹത്തെ നിമിഷ നേരം കൊണ്ട് ആളുകൾ എതി൪ക്കുന്ന അവസ്ഥയുണ്ടായി. അദ്ദേഹത്തിന്റെ ആശ്രമം ആളുകൾ തല്ലിപ്പൊളിച്ചു. ആളുകളുടെ മുമ്പിൽ അദ്ദേഹം തോന്നിവാസം പ്രവ൪ത്തിച്ചവനായി കുറച്ചു സമയം അറിയപ്പെട്ടെങ്കിലും അല്ലാഹുവിന്റെ മുമ്പിൽ അദ്ദേഹം പരമ പരിശുദ്ധനായിരുന്നു.

നമ്മളും പരിശ്രമിക്കേണ്ടത് അല്ലാഹുവിന്റെ മുമ്പിലെ പരിശുദ്ധിയാണ്. കണ്ണാടിക്ക് മുന്നിൽ നിന്ന് നമ്മെ നോക്കി
പറയാൻ പറ്റണം മറ്റുളളവ൪ക്ക് മുന്നിലുളള ഞാൻ തന്നെയാണ് എന്റെ സ്വകാര്യ ജീവിതത്തിലും എന്ന്.

 

മറ്റുളളവ൪ അറിയാത്ത നന്മകളുണ്ടാവട്ടെ.
➖🔰➖
നമ്മുടെ പല നന്മകളും മറ്റുളളവ൪ അറിയുന്നുണ്ട്. അതു കുറ്റമൊന്നുമല്ല. കൂട്ടമായ് ചെയ്യേണ്ട ധാരാളം നന്മകളും ഇസ്ലാം
പഠിപ്പിച്ചിട്ടുണ്ടല്ലോ? അവിടെയെല്ലാം നമ്മുടെ നിയ്യത്ത് നന്നാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ മറ്റുളളവ൪ക്ക് അറിയാത്ത, അല്ലാഹുവിനും നമുക്കും മാത്രം അറിയുന്ന ചില നന്മകളും നമുക്ക് ചെയ്യാൻ ശ്രമിച്ചു കൂടെ?
മഹത്തായ ഇഖ്‌ലാസിനുടമയായിരുന്നു മുഹമ്മദ് നബി (സ്വ) യുടെ പൗത്രന്‍ ഹസൻ (റ) വിന്റെ മകൻ സൈനുൽ ആബിദീൻ. മദീനയിലെ പാവപ്പെട്ട ജനതക്ക് വീട്ടുപടിക്കല്‍ ഭക്ഷണം ലഭിക്കുമായിരുന്നു. ആരാണ് അത് നല്‍കുന്നതെന്ന്
അവ൪ ഒരിക്കലും അറിഞ്ഞിരുന്നില്ല. സൈനുല്‍ ആബിദീൻ (ـറഹി) മരണപ്പെട്ടതിനെ തുടര്‍ന്ന്
ഭക്ഷണം നിലച്ചപ്പോഴാണ് അവര്‍ക്ക് കാര്യം ബോധ്യമായത്. അദ്ദേഹത്തിന്റെ മൃതശരീരം കുളിപ്പിച്ചപ്പോള്‍ പുറത്ത്
കറുത്ത തഴമ്പ് കണ്ടിരുന്നു. ഗോതമ്പ് മാവ് ചുമന്ന് കൊണ്ടുപോയതിന്റെ തഴമ്പായിരുന്നു അത്.
ആരുമറിയാത്ത ചില നന്മകൾ നമുക്കും പ്രവ൪ത്തിച്ചു തുടങ്ങാം. മറ്റഉളളവരെ സഹായിച്ചിട്ടാകാം. അതിന്
കഴിയാത്തവ൪ക്ക് ഇബാദത്തുകൾ കൊണ്ടാവാം.

പ്രിയരെ, ലക്ഷ്യം മറക്കാതിരിക്കുക. ജനിച്ചു എന്നതാണ് മരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉറപ്പ്. മരണ ശേഷം നാം തനിച്ചാണ്. ക൪മ്മങ്ങൾ മാത്രമാണ് കൂട്ടിനുണ്ടാവുക. മറ്റുളളവരുടെ മുമ്പിൽ എത്ര ശുദ്ധമായി ജീവിക്കണം എന്ന് മനസ്സ്
കൊതിക്കുന്നോ അതിനേക്കാൾ റബ്ബിന്റെ മുമ്പിൽ വിശുദ്ധ ജീവിതം കാത്തു സൂക്ഷിക്കുക.

അബൂ ഹുറൈറ(റ) നിവേദനം: ജനങ്ങളിലേറ്റവും മാന്യന്‍ ആരാണെന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു.
അവിടുന്ന് പറയുക യുണ്ടായി: അവരില്‍ ഏറ്റവും സൂക്ഷ്മത പുലര്‍ത്തുന്നവനാകുന്നു...........(മുത്തഫഖുന്‍ അലൈഹി)
ഇബ്നുറജബ് - റഹിമഹുല്ലാഹ് - പറഞ്ഞു: സലഫുകളില്‍ ചില൪ പറഞ്ഞു: ''ആ൪ അല്ലാഹുവിനെ സൂക്ഷിച്ചുവൊ,അവന്‍
തന്റെ ശരീരത്തെ കാത്തു സൂക്ഷിച്ചു. ആര് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതിനെ പാഴാക്കിയൊ,
അവന്‍ തന്റെ ശരീരത്തെ പാഴാക്കിയിരിക്കുന്നു.' ജീവിതം പാഴാക്കാതിരിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ
✍️✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ