സ്വദഖയുടെ മറ്റൊരു വശം
നബി (സ്വ) പറഞ്ഞു; സ്വദഖ അതിന്റെ ആളുകളുടെ കബറിലെ ചൂട് കെടുത്തിക്കളയും. ഖിയാമത്ത് നാളിൽ സത്യവിശ്വാസി തന്റെ സ്വദഖയുടെ തണലിൽ ആയിരിക്കും. (അഹ്മദ്)
സ്വദഖ പരിചയപ്പെടുത്തേണ്ട പദമല്ല. സ്വദഖ നൽകുന്നവരാണ് നമ്മൾ. എന്നാൽ സമ്പത്തു കൊണ്ടല്ലാത്ത ചില സ്വദഖ കളെക്കുറിച്ചാണ് ഈ കുറിപ്പിലൂടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഇമാം മുസ്നദ് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. ഒരിക്കൽ നബി (സ്വ) യും അനുചരന്മാരും നമസ്കരിച്ചിരിക്കുമ്പോൾ ഒരാ ൾ പളളിയിലേക്ക് കടന്നു വന്നു. അപ്പോൾ നബി (സ്വ) ചോദിച്ചു: ആരാണ് ഇദ്ദേഹത്തിന്റെ കൂടെ നമസ്കരിച്ചു കൊണ്ട് അദ്ദേഹത്തിന് സ്വദഖ ചെയ്യാൻ? ഒരു മനുഷ്യൻ എഴുന്നേറ്റു നിന്നു ആ മനുഷ്യന്റെ കൂടെ നമസ്കരിച്ചു. (അഹ്മദ്)
നോക്കൂ.... ജമാഅത്ത് നമസ്കാരം കഴിഞ്ഞ സമയത്ത് കടന്നു വന്ന മനുഷ്യന് ജമാഅത്തിന് വേണ്ടി കൂടെ നമസ്കരിക്കുന്നത് സ്വദഖയായി നബി (സ്വ) പഠിപ്പിക്കുകയാണ്.
ഏറെ പ്രസിദ്ധമായ ഹദീസാണ് ഉഖ്ബത്തുബ്നു ആമിർ (റ) ഉദ്ധരിക്കുന്നത് - നബി (സ്വ) പറഞ്ഞു എല്ലാ നന്മകളും സ്വദഖ യാണ് (അഹ്മദ്) സുബ്ഹാനല്ലാഹ്, എത്ര മാത്രം സ്വദഖകൾ നമുക്ക് നേടിയെ ടുക്കാൻ സാധിക്കും. എല്ലാ നന്മകളും സ്വദഖയാണെങ്കിൽ. സ്വദഖയുടെ വാതിലുകൾ തുറന്നു കിടന്നിട്ടും സ്വദഖകൾ ചെയ്യാ ത്തവർ നന്മ തടയപ്പെട്ടവരാണ്. പണം ചിലവഴിക്കേണ്ടതില്ലാ ത്ത സ്വദഖകൾ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
ഒന്ന്- കൃഷി
കൃഷി ചെയ്യുകയും അതിൽ പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്താ ൽ അത് സ്വദഖയാണ്. ജാബിർ (റ) വിൽ നിന്നും: നബി (സ്വ) പറഞ്ഞു: ഒരു മുസ്ലിം കൃഷി ചെയ്യുകയും അതിൽ നിന്ന് ആരെ ങ്കിലും ഭക്ഷിക്കുകയും ചെയ്താൽ അത് സ്വദഖയാണ്. മോഷ്ടിച്ചാ ലും സ്വദഖയാണ്. വന്യമൃഗങ്ങൾ ഭക്ഷിച്ചാലും സ്വദഖയാണ്. പക്ഷികൾ തിന്നാലും സ്വദഖയാണ്. (മുസ്ലിം)
നബി (സ്വ) പറയുന്നു; അന്ത്യനാൾ സംഭവിക്കുമ്പോൾ നിങ്ങളു ടെ കൈയ്യിൽ ഒരു വൃക്ഷത്തൈ ഉണ്ടെങ്കിൽ സാധിക്കുമെങ്കിൽ അത് നടുക. (അഹ്മദ്)
കൃഷിയുടെ പ്രാധന്യത്തെയാണ് ഈ ഹദീസുകളെല്ലാം പഠിപ്പിക്കുന്നത്. അതിലൂടെ സ്വദഖയാകുന്ന മഹത്തായ പ്രതിഫലം നമുക്ക് നേടാനും സാധിക്കുന്നു.
രണ്ട് - വെളളം നൽകൽ
വെളളം നൽകുക എന്നത് ഏറ്റവും വലിയ സ്വദഖയാണ്. സഅദ്ബനു ഉബാദ (റ) നബി (സ്വ) യുടെ അടുക്കലേക്ക് വന്നിട്ട് ചോദിച്ചു; നബിയെ, എന്റെ ഉമ്മ മരണപ്പെട്ടു. എനിക്ക് അവർക്ക് വേണ്ടി സ്വദഖ ചെയ്യാമോ? അദ്ദേഹം പറഞ്ഞു; അതെ, അദ്ദേഹം ചോദിച്ചു; അല്ലാഹുവിന്റെ റസൂലെ, ഏറ്റവും ശ്രേഷ്ഠമായ സ്വദഖ ഏതാണ്?
അദ്ദേഹം പറഞ്ഞു; വെളളം നൽകുക. (അഹ്മദ്)
മഹത്തായ ഈ സ്വദഖ നൽകാൻ ധാരാളം വഴികളുണ്ട്. നമ്മുടെ കിണറുകളിലെ വെളളം മറ്റുളളവർക്കും എടുക്കാൻ അനുവാദം നൽകുക,, വെളളം ലഭിക്കാത്തവർക്ക് വേണ്ടി കിണർ കുഴിച്ചു കൊടുക്കുക, കിണറോ മറ്റു ജല സ്രോതസുക ളോ ഇല്ലാത്തവർക്ക് വാഹനങ്ങളിൽ വെളളം എത്തിച്ചു കൊടുക്കുക.......
മനുഷ്യർക്ക് മാത്രമല്ല, പക്ഷികൾക്കും മറ്റും ഇതു പോലെ വെളളം കൊടുക്കാൻ നമുക്ക് സാധിക്കും. ഈ മാർഗങ്ങളെല്ലാം നിലനിൽക്കുന്നിടത്തോളം നമുക്ക് സ്വദഖയുടെ പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കും.
മൂന്ന് - രണ്ട് റകഅത്ത് ദുഹാ നമസ്കാരം.
പലരും അശ്രദ്ധരായിപ്പോകുന്ന ഒരു പുണ്യകർമ്മമാണിത്. നബി (സ്വ) പറഞ്ഞു; മനുഷ്യന് മുന്നൂറ്റി അറുപത് സന്ധികൾ
ഉണ്ട്. അതിൽ ഓരോ സന്ധിയുടെ മേലും സ്വദഖയുണ്ട്. സ്വഹാബിമാർ ചോദിച്ചു; നബിയെ, അത് ആർക്ക് സാധിക്കും ? നബി (സ്വ) പറഞ്ഞു; ഓരോ തസ്ബീഹുകളും സ്വദഖയാണ്, ഓരോ തഹ് മീദുകളും സ്വദഖയാണ്, ഓരോ
തഹ് ലീലുകളും സ്വദഖയാണ്, ഓരോ തക്ബീറത്തുകളും സ്വദഖയാണ് . നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്." ശേഷം നബി ﷺ പറഞ്ഞു: "എന്നാൽ ഇതിനൊക്കെ മതിയാവുന്നതാണ് ദുഹാ സമയത്ത് നിർവ്വഹിക്കപ്പെടുന്ന നമസ്കാരം .
നാല്- മറ്റു ചില സ്വദഖകൾ
നബി (സ്വ) പറഞ്ഞു “ഒരു നല്ല വാക്ക് സ്വദഖയാണ്.'' (ബുഖാരി, മുസ്ലിം ). “നിന്റെ സഹോദരന്റെ മുഖത്തുനോക്കിയുള്ള
നിന്റെ പുഞ്ചിരി സ്വദഖയാണ്.'' (തിർമിദി).
നബി(സ്വ) പറഞ്ഞു: ആരെങ്കിലും കടക്കാരനായ ഞെരുക്ക ക്കാരന് ഇട കൊടുത്താല്‍, കടം പറഞ്ഞ അവധി എത്തുന്ന തിന് മുമ്പുള്ള ഓരോ ദിനത്തിലും അയാള്‍ക്ക് സ്വദഖയുണ്ട്. കടം വീട്ടേണ്ട സമയമായിട്ടും ഇട കൊടുത്ത് സഹായിച്ചാല്‍ അയാ ള്‍ക്ക് ഓരോ ദിവസത്തിനും രണ്ട് ദിവസത്തിന്റെ സ്വദഖയുണ്ട്. (ഹാകിം - സ്വഹീഹ് അല്‍ബാനി)
നബി (സ്വ)പറഞ്ഞു: ഒരാൾ തന്റെ ഭാര്യയുടെ വായിലേക്ക് വെച്ചു കൊടുക്കുന്ന ഭക്ഷണത്തിന്റെ ഒരു ഉരുളയാണ് ഏറ്റവും മഹത്തരമായ സ്വദഖ.
അബൂഷുറൈഹില്‍ കഅ്ബിയ്യില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: ആര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസി ക്കുന്നുവോ അവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. ഒരു രാവും പകലും നല്‍കുന്ന സല്‍ക്കാരം തന്നില്‍ നിന്നുള്ള സമ്മാനമാണ്. ആതിഥ്യ പരിഗണന മൂന്ന് ദിവസവും. അത് കഴിഞ്ഞും നല്‍കുന്ന സല്‍ക്കാരം സ്വദഖയുമാണ്. (ബുഖാരി: 6135)
പ്രിയരെ, സമ്പത്ത് കൊണ്ടല്ലാത്ത സ്വദഖയുടെ പ്രതിഫലം ലഭി ക്കുന്ന കർമ്മങ്ങളെക്കുറിച്ചാണ് നാം വിവരിച്ചത്. ഈ കർമ്മങ്ങ ളിലൂടെ മഹത്തായ പ്രതിഫലം നേടാൻ പരിശ്രമിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ.
00 Comments