അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

പാപമോചനവും കാരുണ്യവും

പാപമോചനവും കാരുണ്യവും
••••••
വിശുദ്ധ റമദാൻ അവസാനിക്കുകയാണ്. പാപമോചനത്തിന്റെ മാസമാണ് വിട പറയുന്നത്. ഒരു റമദാനിനെ കണ്ടുമുട്ടിയിട്ട് പാപങ്ങൾ പൊറുക്ക പ്പെടാതെ പോകുന്നവർ നഷ്ടകാരികളാണ് എന്ന് നബി (സ്വ) പഠിപ്പിച്ചത് നാം കേട്ടിട്ടുണ്ട്. എന്നാൽ പാപങ്ങൾ പൊറുത്തു കിട്ടാൻ അല്ലാഹു വോട് തേടുവാൻ നമ്മളിൽ എത്ര പേർ സമയം കണ്ടെത്തിയിട്ടുണ്ട്?
••••••
അല്ലാഹു മനുഷ്യസമൂഹത്തോട് ആവശ്യപ്പെട്ട കാര്യമാണ് പാപമോചനം തേടലും അവന്റെ കാരുണ്യത്തെ ചോദിക്കലും.
ആദം നബി (അ) പടച്ച തമ്പുരാന്റെ കൽപ്പന ലംഘിച്ചപ്പോൾ ഉടനെ പാപമോചനം തേടിയത് ക്വു൪ആ൯ നമ്മെ പഠിപ്പിക്കുന്നുണ്ട്. (വി. ക്വു. 7:23)
••••••
നൂഹ് നബി (അ) അല്ലാഹുവോട് പാപമോചനം നടത്തിയത് ക്വുർആനിൽ കാണാം. എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും. (വി. ക്വു. 11:47)
••••••
വിശുദ്ധമായ കഅബാലയം നി൪മ്മിച്ച ഇബ്രാഹം നബി (അ) യുടെ പ്രാ൪ത്ഥന ഇപ്രകാരമായിരുന്നു. ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (വി. ക്വു. 2:128)
••••••
പ്രിയപ്പെട്ടവരെ, ഇനി അവശേഷിക്കുന്ന ദിനങ്ങളിൽ അല്ലാഹുവോട് പാപമോചനവും കാരുണ്യവും തേടാൻ പ്രമാണങ്ങളിൽ വന്ന ഏതാനും ചില പ്രാർത്ഥനകളും അർത്ഥവും താഴെ കൊടുക്കുകയാണ്. ഉപയോഗപ്പെടുത്തു വാൻ വായനക്കാർ ശ്രദ്ധിക്കുമല്ലോ...
🔰; ••••••
رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ رَبَّنَا وَآتِنَا مَا وَعَدْتَنَا عَلَى رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لَا تُخْلِفُ الْمِيعَادَ
ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ.
പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേ ണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച. (ആലു ഇംറാൻ- 193,194)

🔰; ••••••
رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ
ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നി൪ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ. (വി. ക്വു. ആലുഇംറാന്‍: 147)

🔰; ••••••
رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും. (വി. ക്വു. അഅ്റാഫ്: 23)

🔰; ••••••
رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങള്‍ക്ക് നീ പൊറുത്തു തരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഉത്തമനാണല്ലോ.(അൽ മുഅ്മിനൂന്‍ : 109)

🔰; ••••••
رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ
എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ.നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ. (അൽ മുഅ്മിനൂന്‍ : 118)

🔰; ••••••
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുളള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.
(വി. ക്വു. അൽഹശ്൪ :10)

🔰; ••••••
اللهُمَّ إِنِّي أَسْأَلُكَ يَا اللهُ الأَحَدُ الصَّمَدُ الذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുവേ, നിന്നോടിതാ ഞാന്‍ തേടുന്നു. ഏകനും, എല്ലാവര്‍ക്കും ആശ്രയം നല്‍കുന്ന നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്‍. അല്ലാഹുവേ എന്റെ തെറ്റുകള്‍ നീ എനിക്കു പൊറുക്കേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.
(ഒരു വ്യക്തി ഈ ദുആ നി൪വഹിച്ചതു കേട്ടപ്പോൾ അയാള്‍ക്കു പൊറുത്തു കൊടുക്കപ്പെട്ടു എന്ന് തിരുമേനി (സ്വ) മൂന്നു തവണ പറഞ്ഞു. ഈ സംഭവം സുനനുന്നസാഇയിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. )

🔰; ••••••
اللَّهُمَّ اغْفِرْ لِي خَطِيْئَتِي وَجَهْلِي، وَإسْرَافِي فِي أَمْرِي، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي جِدِّيْ وَهَزْلِيْ، وَخَطَئِي وَعَمْدِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْتَ المُقَدِّمُ وَأَنْتَ المُؤَخِّرُ، وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ
'അല്ലാഹുവേ, എന്റെ തെറ്റും വിവരക്കേടും എന്റെ കാര്യങ്ങളിലെല്ലാമുള്ള അമിതവ്യയവും എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാവുന്നതായ (കുറ്റങ്ങളും) നീ എനിക്കു പൊറുക്കേണമേ. അല്ലാഹുവേ, എന്റെ തെറ്റുകുറ്റങ്ങളും ബോധപൂര്‍വ്വവും അജ്ഞതയിലും കളിതമാശയിലും (വന്നുപോയ വീഴ്ചകളും) നീ എനിക്കു പൊറുത്തു മാപ്പാക്കേണമേ. അതെല്ലാം എന്റെ പക്കലുണ്ട്. അല്ലാഹുവേ ഞാന്‍ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമായും പരസ്യമായും ചെയ്തു പോയതുമായ എന്റെ (പാപങ്ങള്‍) നീ എനിക്കു പൊറുത്തു തരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും. നീ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാകുന്നു.'

🔰; ••••••
أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ
അല്ലാഹുവേ, നീയാണ് എന്റെ നാഥ൯, നീയല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളില്‍ നിന്നും നിന്നോട് രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കുമുമ്പിൽ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.
••••••
പ്രഭാത പ്രദോഷ പ്രാ൪ത്ഥനകളിൽ നബി (സ്വ) പഠിപ്പിച്ച പ്രാ൪ത്ഥനയാണിത്. സയ്യിദുൽ ഇസ്തിഗ്ഫാ൪ എന്നാണ് ഈ പ്രാ൪ത്ഥന അറിയപ്പെടുന്നത്. ആരെങ്കിലും ഈ വചനങ്ങള്‍ ദൃഢവിശ്വാസിയായിക്കൊണ്ട് പകലില്‍ ചൊല്ലി
ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്നുവെങ്കിൽ അയാൾ സ്വ൪ഗാവകാശിയാണ്. ദൃഢ വിശ്വാസിയായി ക്കൊണ്ട് രാത്രിയില്‍ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വര്‍ഗ്ഗവാസികളില്‍ പെട്ടവനാണെന്ന് നബി (സ്വ) പഠിപ്പിച്ചത് ഇമാം ബുഖാരി സ്വഹീഹില്‍ റിപ്പോ൪ട്ട് ചെയ്ത ഹദീഥിലുണ്ട്)

🔰; ••••••
اللهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുവേ, ഞാന്‍ എന്നോടു തന്നെ ധാരാളം അക്രമം ചെയ്തു. പാപങ്ങള്‍ നീയല്ലാതെ പൊറുക്കുകയില്ല. നിന്നിൽ നിന്നുളള പാപമോചനം നീ എനിക്കു കനിയേണമേ. നീ എനിക്കു കരുണ ചൊരിയേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്ന വനുമല്ലോ.
••••••
നമസ്കാരത്തിൽ ചൊല്ലുവാന്‍ ഒരു ദുആഅ് നബി (സ്വ) യോട് അബൂബകര്‍ (റ) ആവശ്യപ്പെട്ടപ്പോൾ തിരുമേനി (സ്വ) പഠിപ്പിച്ചതാണീ ദുആ.

🔰; ••••••

اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ ، دِقَّهُ وَجُلَّهُ ، وَأَوَّلَهُ وَآخِرَهُ ، وَعَلاَنِيَتَهُ وَسِرَّهُ.
അല്ലാഹുവെ, എന്റെ സൂക്ഷ്മവും, വ്യക്തവും ആദ്യത്തെതും അവസാനത്തെതും രഹസ്യവും പരസ്യവുമായ എല്ലാ പാപങ്ങളും പൊറുത്ത് തരണെ

🔰; ••••••
اللَّهُمَّ طَهِّرْنِي بِالثَّلْجِ وَالْبَرَدِ وَالْمَاءِ الْبَارِدِ اللَّهُمَّ طَهِّرْنِي مِنْ الذُّنُوبِ وَالْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنْ الْوَسَخِ
അല്ലാഹുവെ, മഞ്ഞു കൊണ്ടും ബ൪ദു (തണുപ്പ്) കൊണ്ടും തണുത്ത വെളളം കൊണ്ടും എന്നെ നീ ശുദ്ധീകരിക്കണമെ. വെളള വസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധിയാകുന്നത് പോലെ പാപങ്ങളിൽ നിന്നും കുറ്റങ്ങളിൽ നിന്നും എന്നെ നീ ശുദ്ധീകരിക്കണമെ.

🔰; ••••••
رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
എന്റെ രക്ഷിതാവെ, എനിക്ക് നീ പൊറുത്ത് തരേണമെ. എന്റെ പശ്ചാതാപം സ്വീകരിക്കേണമെ. നിശ്ചയമായും നീയാണ് പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയും.

🔰; ••••••
اللهم اغفِرْ لحيِّنا وميِّتنا، وشاهدِنا وغائبنا، وصغيرنا وكبيرنا، وذَكَرِنا وأُنْثانا، اللهم مَن أحييتَه منا فأَحْيِهِ علىَ الإسْلام، ومَنْ توفَّيتَهُ مِنَّا فَتوَفَّهُ علىَ الإيْمَان
'അല്ലാഹുവേ, ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവനും മരിച്ചവനും ഹാജറുള്ളവനും ഹാജറില്ലാത്തവനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും നീ പൊറുക്കേണമേ. അല്ലാഹുവേ, ഞങ്ങളില്‍ ആരെയാണോ നീ ജീവിപ്പിക്കുന്നത് അവനെ ഇസ്ലാമിക ആദര്‍ശത്തില്‍ നീ ജീവിപ്പിക്കേണമേ. ഞങ്ങളില്‍ ആരെയാണോ നീ മരിപ്പിക്കുന്നത് അവനെ ഈമാനോടു കൂടി നീ മരിപ്പി ക്കേണമേ.'

🔰; ••••••
اللَّهُمَّ اغْفِرْ لِي خطَايَايَ وَذُنُوبِي كُلَّهَا، اللَّهُمَّ أَنْعِمْنِي وَأَحْينِي وَارْزُقنِي، وَاهْدِنِي لِصَالِح الأعْمَالِ والأَخلاَقِ، فَإِنَّهُ لاَ يَهْدِي لِصَالِحِهَا إِلاَّ أَنْتَ، وَلاَ يَصْرِفُ عَنْ سَيئِهَا إِلاَّ أَنْتَ .
അല്ലാഹുവേ, എന്റെ എല്ലാ പാപങ്ങളും തെറ്റുകളും നീ പൊറുത്ത് തരേണമെ. അല്ലാഹുവേ, എന്നെ നീ അനുഗ്രഹിക്കേണമെ. എന്നെ നീ ജീവിപ്പിക്കുകയും എനിക്ക് ഉപജീവന മാ൪ഗം നൽകുകയും സൽക൪മ്മങ്ങളിലേക്കും സൽസ്വഭാവങ്ങളിലേക്കും നയിക്കുകയും ചെയ്യേണമെ. നിശ്ചയമായും നീയല്ലാതെ നന്മയിലേക്ക് നയിക്കാ൯ മറ്റാരുമില്ല. ദുഷ്ചെയ്തികളിൽ നിന്നും ദുസ്വഭാവങ്ങളിൽ നിന്നും രക്ഷപ്പെടുത്താ൯ നീയല്ലാതെ ആരുമില്ല.

🔰; ••••••
اللَّهُمَّ اغْفِرْ لِي ذَنْبِي وَأَخْسِئْ شَيْطَانِي وَفُكَّ رِهَانِي
അല്ലാഹുവെ, എന്റെ പാപം പൊറുത്ത് തരെണമേ, എന്റെ പിശാചിനെ ആട്ടിയോടിക്കേണമേ.
എന്റെ പാപ ഭാരങ്ങളിൽ നിന്ന് എന്നെ രക്ഷപ്പെടുത്തേണമേ

🔰; ••••••
اللهم إنا نعوذُ بك مِنْ أن نشرِكَ بكَ شَيئًا نَعْلَمُهُ، ونَسْتَغْفِرُكَ لِما لَا نَعْلَمُهُ
'അല്ലാഹുവേ, ഞങ്ങൾ അറിഞ്ഞുകൊണ്ട് നിന്നില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് ഞങ്ങൾ നിന്നിലഭയം തേടുന്നു, ഞങ്ങളറിയാത്തതില്‍ നിന്ന് നിന്നോട് ഇസ്തിഗ്ഫാറിനെ തേടുകയും ചെയ്യുന്നു.'

🔰; ••••••
اللَّهُمَّ اغْفِرْ لِي وَارْحَمْنِي، وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي
'അല്ലാഹുവേ എനിക്ക് പൊറുത്തു തരേണമേ. എന്നോട് കരുണ കാണിക്കേണമേ. എന്നെ നേര്‍വഴിയിലാക്കേണമേ. എന്റെ കാര്യങ്ങള്‍ പരിഹരിക്കേണമേ. എനിക്ക് സൗഖ്യം നല്‍കേണമേ. എനിക്ക് ഉപജീവനം തരേണമേ. എന്നെ ഉയര്‍ത്തേണമേ.'
••••••
ഈ പ്രാ൪ത്ഥന രണ്ടു സുജൂദുകൾക്കിടയിലെ ഇരുത്തത്തിൽ നി൪ഹിക്കേണ്ട പ്രാ൪ത്ഥ നകൂടിയാണ്.
അല്ലാഹുവിന്റെ പാപമോചനവും കാരുണ്യവും ലഭിക്കുന്നവരിൽ അവൻ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
✍✍✍✍
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ