അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

ഇന്നു നാം മുസ്ലിം; നാളെയോ? (ഭാഗം- രണ്ട്)

ഇന്നു നാം മുസ്ലിം; നാളെയോ?
(ഭാഗം- രണ്ട്)
┈•✿❁✿•••
ഹിദായത്തിൽ നിന്ന് നാം തെറ്റിപ്പോയേക്കാം. ഹിദായത്തിൽ ഉറച്ചു നിൽക്കാ നുളള മാർഗങ്ങൾ അല്ലാഹുവും റസൂലും പഠിപ്പിച്ചു. ആ മാർഗങ്ങൾ നമുക്ക് വായിക്കാം.

🔰 ഒന്ന്; ദീനിൽ ഉറച്ചു നിൽക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക.
••••••
നാം ഹിദായത്തിൽ ആയിരുന്നിട്ടും ദിവസവും പതിനേഴിലധികം തവണ പ്രാർത്ഥിക്കുന്നു. ‘’ഇഹ്ദിന സ്വിറാത്തൽ മുസ്തഖീം’’ ഞങ്ങളെ നേർമാർഗത്തി ൽ ഉറപ്പിച്ചു നിർത്തേണമേ... വഴി തെറ്റിപ്പോകാതിരിക്കാൻ വേണ്ടിയാണിത്.

🔰 രണ്ട്; ക്വുർആനിനെ സമ്പൂർണമായി സ്വീകരിക്കുക.
••••••
റമദാൻ മാസത്തിൽ മാത്രമല്ല. നമ്മുടെ ജീവിതം മുഴുവൻ ക്വുർആനുമായി ബന്ധപ്പെട്ടതാകണം. ദീനിൽ ഉറച്ചു നിൽക്കാനുളള ഏറ്റവും വലിയ മാർഗമാ ണിത്. അല്ലാഹു പറഞ്ഞു; പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്ത യും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ് നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അത് ഇറക്കിയിരിക്കുകയാണ്. (അന്നഹ്ൽ - 102)

നബി (സ്വ) പറഞ്ഞു; ഈ ക്വുർആൻ ഒരു കയറാണ്. അതിന്റെ ഒരു അറ്റം അല്ലാഹുവിന്റെ കൈയ്യിലും മറ്റേ അറ്റം നിങ്ങളുടെ കൈകളിലുമാണ്. നിങ്ങൾ അത് മുറുകെ പിടിക്കുക. എങ്കിൽ അതിന് ശേഷം നിങ്ങൾ ഒരിക്കലും വഴി പിഴക്കുകയോ നശിക്കുകയോ ഇല്ല. (ഇബ്നു ഹിബ്ബാൻ)

🔰 മൂന്ന്; പ്രാർത്ഥിക്കുക.
••••••

ദീനിൽ ഉറച്ചു നിർത്തുന്നവൻ അല്ലാഹുവാണ് എന്ന് മനസ്സിലാക്കി അതിന് വേണ്ടി പ്രാർത്ഥിക്കുക. സച്ചരിതരുടെ പ്രാർത്ഥനയായി ക്വുർആൻ പഠിപ്പി ക്കുന്നു. "(അവര്‍ പ്രാര്‍ത്ഥിക്കും) ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗ ത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു" (ആലു ഇംറാൻ - 😎
നബി (സ്വ) ധാരാളമായി പ്രാർത്ഥിക്കുമായിരുന്നു. "അല്ലാഹുമ്മ സബ്ബിത്ത് ഖൽബീ അലാ ദീനിക്" അല്ലാഹുവേ, എന്റെ ഹൃദയത്തെ നിന്റെ ദീനിൽ നീ ഉറപ്പിച്ചു നിർത്തേണമേ. (അഹ്മദ്)
പ്രവാചകത്വവും ദിവ്യ ബോധനവും ലഭിച്ച നബി (സ്വ) യാണിത് പ്രാർത്ഥിക്കുന്നത്, അപ്പോൾ നമ്മൾ എത്ര തവണ പ്രാർത്ഥിക്കണം?

🔰 നാല് ; സൽകർമ്മങ്ങൾ പ്രവർത്തിക്കുക.
••••••
ഫർദ്വും സുന്നത്തുമായ കർമ്മങ്ങളിലൂടെ നമുക്ക് ദീനിൽ ഉറച്ചു നിൽക്കാൻ കഴിയും. അല്ലാഹു പറഞ്ഞു; അവരോട് ഉപദേശിക്കപ്പെടും പ്രകാരം അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറ്റവും ഉത്തമവും (സന്‍മാര്‍ഗത്തില്‍) അവരെ കൂടുതല്‍ ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു. (അന്നിസാഅ് – 66)

🔰 അഞ്ച്; മുൻഗാമികളുടെ ചരിത്രം വായിക്കുക
••••••
നബിമാരുടെയും സ്വഹാബികളുടെയും താബിഉകളുടെയും സച്ചരിതരായ മുൻഗാമികളുടെയും ചരിത്രം വായിക്കൂ. അവർ എന്തു മാത്രം പരീക്ഷിക്കപ്പെട്ടു? നാല് മദ്ഹബുകളുടെ ഇമാമുമാരുടെ ചരിത്രം വായിച്ചു നോക്കൂ. നബിമാരുടെ ചരിത്രം വിശദീകരിക്കുന്നതിനെക്കുറിച്ച് ക്വുർആൻ പറയുന്നത് കാണുക. “ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ നിന്ന് നിന്റെ മനസ്സിന് സ്ഥൈര്യം നല്‍കുന്നതെല്ലാം നിനക്ക് നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാര്‍ത്ഥ വിവരവും, സത്യവിശ്വാസികള്‍ക്ക് വേണ്ട സദുപദേശവും, ഉല്‍ബോധനവും നിനക്ക് വന്നുകിട്ടിയിരിക്കുകയാണ്.” (ഹൂദ് – 120)

🔰 ആറ് – അല്ലാഹുവിന്റെ ദീനിനെ സഹായിക്കുക
••••••
അല്ലാഹുവിന്റെ ദീനിനെ സഹായിക്കുന്നത് മുഖേന നമുക്ക് ദീനിൽ ഉറച്ചു നിൽക്കാം. അല്ലാഹു പറയുന്നു. ‘’സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്.’’ (മുഹമ്മദ് – 7)

🔰 ഏഴ്; ഇസ്ലാമിനാണ് ഏറ്റവും നല്ല പര്യവസാനം എന്ന് ഉറച്ചു വിശ്വസിക്കുക
••••••
നമ്മുടെ മനസ്സിൽ ഈ ദീനിനെക്കുറിച്ച് സംശയങ്ങളും അവ്യക്തകളും ഉണ്ടെ ങ്കിൽ നമുക്ക് ഇതിൽ ഉറച്ചു നിൽക്കാൻ കഴിയില്ല. ഇസ്ലാമിന് ഇരുളടഞ്ഞ ഭാവിയാണ് എന്നു വിശ്വസിക്കുന്ന ഒരുത്തനായിരിക്കും നാശത്തിന് തുടക്കം കുറിക്കുക. നബി (സ്വ) യും സ്വഹാബികളും കടുത്ത പരീക്ഷണങ്ങൾ നേരിട്ടപ്പോഴും ശുഭ പ്രതീക്ഷ പുലർത്തിയതായി നമുക്ക് കാണാം.

അഹ്സാബ് യുദ്ധത്തിന്റെ സന്ദർഭം ഒന്നോർത്തൂ നോക്കൂ. എല്ലാ ഭാഗത്തു നിന്നും ശത്രുക്കൾ മുസ്ലിംങ്ങൾക്ക് എതിരിൽ തിരിഞ്ഞു. ബഹുദൈവ വിശ്വാസി കൾ പതിനായിരക്കണക്കിന് പടയാളികളുമായി വന്നു. മദീനയിലെ മുഴുവൻ മനുഷ്യരുടെയും എണ്ണത്തെക്കാൾ കൂടുതലായിരുന്നു മുശ് രിക്കുകളുടെ ഭാഗത്തു നിന്നുളള പടയാളികളുടെ എണ്ണം.
സ്വഹാബികൾ കിടങ്ങു കുഴിക്കാൻ തുടങ്ങി. വലിയൊരു പാറ അവർക്ക് തടസ്സമായി നിന്നു. അവരുടെ ആയുധങ്ങൾ പൊട്ടി. അപ്പോൾ നബി (സ്വ) ശാന്തമായ മനസ്സോടെ വന്നു. ഈ മതത്തിനാണ് പ്രതാപം എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹം ആ കല്ലിന്മേൽ അടിച്ചു. അതി ന്റെ മൂന്നിലൊന്നു പൊട്ടിപ്പോയി. അദ്ദേഹം പറഞ്ഞു; അല്ലാഹു അക്ബർ, ശാമിന്റെ താക്കോലുകൾ എനിക്ക് നൽകപ്പെട്ടിരുന്നു. അല്ലാഹുവാണെ, സത്യം ഞാൻ അതിന്റെ ചുവന്ന കൊട്ടാരങ്ങൾ കാണുന്നു. പിന്നെ അദ്ദേഹം രണ്ടാമതും അടിച്ചു. അപ്പോൾ പാറയുടെ മറ്റൊരു മൂന്നിലൊന്നു കൂടി പൊട്ടി. അദ്ദേഹം പറഞ്ഞു; അല്ലാഹു അക്ബർ എനിക്ക് പേർഷ്യയുടെ താക്കോലു കൾ നൽകപ്പെട്ടിരിക്കുന്നു. ഞാൻ മദാഇനിലെ വെളുത്ത കൊട്ടാരങ്ങൾ കാണുന്നു. അദ്ദേഹം മൂന്നാമതും അടിച്ചു. പാറ മുഴുവനായും പൊട്ടി. അദ്ദേഹം പറഞ്ഞു; അല്ലാഹു അക്ബർ, എനിക്ക് യമനിലെ താക്കോലുകൾ നൽക പ്പെട്ടിരിക്കുന്നു. അല്ലാഹുവാണെ സത്യം, ഞാൻ ഈ സമയം എന്റെ ഈ സ്ഥലത്ത് നിന്നു സ്വൻആയുടെ കവാടങ്ങൾ കാണുന്നു. (അഹ്മദ്)
നോക്കൂ നിങ്ങൾ, ഇതാണ് ശുഭ പ്രതീക്ഷ. അല്ലാഹു നമ്മെയെല്ലാം സത്യ മതത്തിൽ ഉറപ്പിച്ചു നിർത്തട്ടെ. അല്ലാഹു അനുഗ്രഹിക്കട്ടെ.
✍✍✍✍
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ