അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

ഇന്നു നാം മുസ്ലിം; നാളെയോ?

ഇന്നു നാം മുസ്ലിം; നാളെയോ?

അല്ലാഹുവിന്റെ ദീൻ സ്വീകരിക്കാൻ അവസരം ലഭിക്കുക എന്നത് അവനിൽ നിന്നുളള അനുഗ്രഹമാണ്. അല്ലാഹു പറഞ്ഞു; ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍
നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (സൂറത്തു മാഇദ- 03)

എന്നാൽ ഈ ദീനിൽ ഉറച്ചു നിൽക്കാൻ സാധിക്കുക എന്നത് അതിനേക്കാൾ വലിയ അനുഗ്രഹമാണ്. ദീനിൽ ഉറപ്പിച്ചു നിർത്തുന്നവൻ അല്ലാഹുവാണ്. അല്ലാഹു മുഹമ്മദ് നബി (സ്വ) യോട് പറയുന്നു; നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു.(സൂറത്തുൽ ഇസ്റാഅ് – 74)
➖▪️▪️➖

മരണം വരെ ദീനിൽ ഉറച്ചു നിൽക്കുവാൻ അടിമകളോട് അല്ലാഹു വസ്വിയത്ത് ചെയ്യുന്നുണ്ട്; സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്. (ആലുഇംറാൻ - 102)

നാം ഹിദായത്ത് ലഭിച്ചവരാണ്. എന്നാൽ സത്യ ദീനിൽ ഉറച്ചു നിൽക്കുന്നവരാണോ? ഈ വിഷയം ഗൌരവ്വമായി പരിഗണിക്കണം. കാരണം ഹിദായത്ത് ലഭിച്ച എത്രയോ ആളുകൾ അതിൽ നിന്ന്  തെറ്റിപ്പോയിട്ടുണ്ട്.

നബി (സ്വ) പറഞ്ഞു: അല്ലാഹുവാണെ സത്യം, നിങ്ങളിലൊരാൾ സ്വർഗക്കാരുടെ പ്രവർത്തനം ചെയ്യും. അതിനും
അവനും ഇടയിൽ ഒരു മുഴം മാത്രം ബാക്കിയുളള അത്രത്തോളം. അപ്പോൾ അവന്റെ മേൽ രേഖ മുൻകടക്കുകയും അവൻ
നരകക്കാരുടെ പ്രവർത്തനം ചെയ്യുകയും അതിൽ പ്രവേശിക്കുകയും ചെയ്യും. (ബുഖാരി)
നോക്കൂ നിങ്ങൾ, ആ മനുഷ്യൻ സൽ പ്രവർത്തികളുമായി ജീവിക്കുകയായിരുന്നു. പക്ഷെ ദീനീൽ ഉറച്ചു നിൽക്കുക എന്ന കാര്യം ശ്രദ്ധിച്ചില്ല. ഒരു മനുഷ്യൻ തന്റെ ദീനിൽ വലിയ രണ്ട് ഫിത്നകൾക്ക്  വിധേയനായേക്കാം.
ഒന്ന്- പുറത്തു നിന്നുളള ഫിത്ന.
രണ്ട് – അകത്തുളള ഫിത്ന
പുറത്തു നിന്നുളള ഫിത്ന ദുനിയാവും അതിന്റെ അലങ്കാരങ്ങളും സ്ഥാനമാനങ്ങളും സമ്പത്തുമെല്ലാമാണ്. അകത്തുളള ഫിത്ന ഹൃദയത്തിന്റെ ചാഞ്ചാട്ടമാണ്. ഈ രണ്ട് ഫിത്നകളെക്കുറിച്ചും നബി (സ്വ) മുന്നറിയിപ്പ് നൽകി.

പുറത്തു നിന്നുളള ഫിത്നയെക്കുറിച്ച്;
┈•✿❁✿•••
നബി (സ്വ) സ്വഹാബികളോട് പറഞ്ഞു; നിങ്ങൾക്ക് ശേഷം ക്ഷമയുടെ ദിവസങ്ങൾ വരാനുണ്ട്. ഇന്ന് നിങ്ങൾ ഉളള (മാർഗം) അന്ന് മുറുകെ പിടിക്കുന്നവന് നിങ്ങളിൽ അമ്പതു പേരുടെതിനു തുല്ല്യമായ പ്രതിഫലമായിരിക്കും.
അവർ ചോദിച്ചു: നബിയെ, അവരിൽ നിന്നാണോ? (ആ ആളുകളിൽ അമ്പതു പേരുടെ പ്രതിഫലമാണോ)
അദ്ദേഹം പറഞ്ഞു; അല്ല, നിങ്ങളിൽ നിന്നു (അബൂദാവൂദ്)

അകത്തു നിന്നുളള ഫിത്ന.
┈•✿❁✿•••
അനസ് (റ) നബി (സ്വ) യുടെ അടുത്തു വന്നു ചോദിച്ചു. നബിയെ, ഞങ്ങൾ താങ്കളിലും താങ്കൾ കൊണ്ടു വന്നതിലും വിശ്വസിച്ചിരിക്കുന്നു. താങ്കൾ ഞങ്ങളുടെ കാര്യത്തിൽ ഭയപ്പെടുന്നുണ്ടോ? അദ്ദേഹം പറഞ്ഞു; അതെ, ഹൃദയങ്ങൾ അല്ലാഹുവിന്റെ രണ്ടു വിരലുകൾക്കിടയിലാണ്. അവൻ ഉദ്ദേശിക്കുന്ന രൂപത്തിൽ അവയെ മാറ്റി മറിക്കുന്നു.

അല്ലാഹു പറയുന്നത് നോക്കൂ, ഇതില്‍ ( ഖുര്‍ആനില്‍ ) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ ( ഇപ്പോഴും ) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി
വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും. (അൽ അൻആം- 110)

പ്രിയപ്പെട്ടവരെ, എങ്ങനെയാണ് നമുക്ക് നിർഭയരായി ജീവിക്കാൻ കഴിയുക? ഇന്നു നാം നമസ്കരിക്കുന്നു. ചിലപ്പോൾ
നാളെ നാം നമസ്കാരത്തെ വെറുത്തേക്കാം. അതു കൊണ്ടു തന്നെ ദീനിൽ ഉറച്ചു നിൽക്കാനുളള മാർഗങ്ങൾ
നാം തേടേണ്ടതാണ്. അവയെ അണപ്പല്ലു കൊണ്ടു കടിച്ചു പിടിക്കണം. ദീനീൽ ഉറച്ചു നിൽക്കാനുളള മാർഗങ്ങൾ അല്ലാഹുവും റസൂലും പഠിപ്പിച്ചു തന്നിട്ടുണ്ട്.
അടുത്ത കുറിപ്പിൽ നമുക്കത് വായിക്കാം.
ഇൻഷാ അളളാഹ്.
അല്ലാഹു അനുഗ്രഹിക്കട്ടെ.
✍✍✍✍
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ