രണ്ടു വിഭാഗം മനുഷ്യർ...
┈•✿❁✿•••
മനുഷ്യരിൽ രണ്ടു തരക്കാരുണ്ട്.
ഒന്ന്; നന്മ കണ്ടെത്തുകയും അതിലേക്ക് മുന്നിടുകയും, രക്ഷയും വിജയവും ആഗ്രഹിക്കുകയും ചെയ്യുന്നവർ.
രണ്ട്; നന്മ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, അതുപേക്ഷിച്ചു തിന്മയെ തിരഞ്ഞെടുത്തവർ. ഇക്കൂട്ടർ നാശത്തെ ഭയപ്പെടേണ്ടതുണ്ട്.
അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും അത് (നരകം) ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു. മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍. അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ, പിന്നോട്ട് വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്. (സൂറത്തു മുദ്ദസിർ ; 35 – 37 )
ഇബ്നു കസീർ (റഹി) ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ടു പറഞ്ഞു; ഉദ്ദേശിക്കുന്നവർക്ക് താക്കീതു സ്വകീരിച്ച് സത്യത്തെ പിന്തുടരാം. അല്ലാത്ത വർക്ക് പിന്മാറുകയും തളളിക്കളയുകയും ചെയ്യാം. (തഫ്സീറു ഇബ്നു കസീർ)
ഈ രണ്ടു കൂട്ടരും അവരുടെ പ്രവർത്തന ഫലം കണ്ടത്തും. അല്ലാഹു പറഞ്ഞു: ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മാറ്റിവെച്ചതും എന്താണെന്ന് അറിയുന്നതാണ്. (ഇൻഫിത്വാർ 5)
നമുക്ക് തെരഞ്ഞെടുക്കാം.
┈•✿❁✿•••
ഒന്നുകിൽ നന്മകൾ പ്രവർത്തിച്ചു മുന്നോട്ടു പോകാം. അല്ലെങ്കിൽ പിന്തിരിഞ്ഞു തിന്മകൾ ചെയ്യാം. ശരി തെരഞ്ഞെടുക്കാനുളള സൌകര്യങ്ങൾ അല്ലാഹു നമുക്കൊരുക്കിത്തന്നിട്ടുണ്ട്. കേൾവി, കാഴ്ച്ച, ബുദ്ധി, വേദ ഗ്രന്ഥങ്ങൾ, പ്രവാചകന്മാർ ഇവയിലൂടെയെല്ലാം അല്ലാഹു വഴി വ്യക്തമാക്കിത്തന്നു. എന്നിട്ടു പറഞ്ഞു നിനക്ക് തെരഞ്ഞെടുക്കാം.
അല്ലാഹു പറഞ്ഞു: പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസി ക്കട്ടെ. (സൂറത്തുൽ കഹ്ഫ് – 29)
നബി (സ്വ) പറഞ്ഞു; എല്ലാ മനുഷ്യരും രാവിലെ പുറപ്പെടുന്നവരാണ്. ചിലർ സ്വന്തത്തെ (നന്മകൾ കൊണ്ട് നരകത്തിൽ നിന്ന്) മോചിപ്പിക്കും മറ്റു ചിലർ (തിന്മകൾ കൊണ്ട്) നാശത്തിലേക്ക് തളളിയിടും (മുസ്ലിം)
നന്മകളിലേക്ക് ധൃതിപ്പെടുക.
┈•✿❁✿•••
നബി (സ്വ) നമ്മെ ഓർമ്മപ്പെടുത്തിയത് നന്മകളിലേക്ക് പരിശ്രമിക്കാനാണ്. ഖുനൂത്തിൽ അദ്ദേഹം ഇപ്രകാരം
ദുആ ചെയ്തു. അല്ലാഹുവേ, ഞങ്ങൾ നിന്നെ മാത്രം ആരാധിക്കുന്നു. നിനക്ക് വേണ്ടി നമസ്കരിക്കുകയും സുജൂദ് ചെയ്യുകയും
ചെയ്യുന്നു. നിന്നിലേക്ക് പരിശ്രമിക്കുകയും ധൃതിപ്പെടുകയും ചെയ്യുന്നു. (അബൂദാവൂദ്)
നന്മയിൽ മുന്നേറാൻ നമ്മുടെ മുമ്പിലും വ്യത്യസ്ഥമായ ധാരാളം അവസര ങ്ങളുണ്ട്. എല്ലാവരും ഒരേ മേഖലയിൽ തന്നെ ആവണം എന്നില്ല. നമ്മുടെ സാഹചര്യങ്ങളും കഴിവുകളും വ്യത്യസ്ഥമാണ്. ചിലർ അറിവിന്റെ മേഖല യിലായിരിക്കും. മറ്റു ചിലർ ദാന ധർമ്മങ്ങളുടെ മേഖലയിലായിരിക്കും. സ്വഹാബികൾ അങ്ങനെ ആയിരുന്നു. ഓരോ വ്യത്യസ്ഥ മേഖലകളിലായി രുന്നു. അവരെല്ലാവരും മുൻകടന്നവരാണെന്ന് നബി (സ്വ) സാക്ഷ്യപ്പെടുത്തി.
നബി (സ്വ) പറഞ്ഞു; എന്റെ സമുദായത്തിൽ ഏറ്റവും കരുണയുളളവൻ അബൂബക്കർ (റ) വാണ്. അല്ലാഹുവിന്റെ മതത്തിൽ ഏറ്റവും ശക്തൻ ഉമർ (റ) വാണ്. ലജ്ജയിൽ ഏറ്റവും സത്യ സന്ധൻ ഉസ്മാൻ (റ) വാണ്. വിധികളെക്കുറിച്ച് ഏറ്റവും അറിവുളളത് അലി (റ) വിനാണ്. അല്ലാഹുവി ന്റെ ഗ്രന്ഥം ഏറ്റവും നന്നായി പാരായണം ചെയ്യുന്നത് ഉബയ്യ്ബനു കഅബ് (റ) വാണ്. ഹലാലുകളെക്കുറിച്ചും ഹറാമുകളെക്കുറിച്ചും ഏറ്റവും നന്നായി അറിയുന്നത് മുആദ് ബ്നു ജബൽ (റ) വിനാണ്. അനന്തരാവകാശത്തെ ക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നത് സൈദ്ബനു സാബിത് (റ) വിനാണ്. അറിയുക, എല്ലാ സമുദായത്തിനും ഒരു വിശ്വസ്തനുണ്ട്. ഈ സമുദായത്തിന്റെ വിശ്വസ്തൻ അബൂ ഉബൈദത്തുബ്നുൽ ജറാഹ് ആണ്. (അഹമദ്)
പ്രിയരെ, നാം മുൻ കടന്നവരുടെ അണികളിൽ ഉൾപ്പെടാൻ പരിശ്രമിക്കുക. നമ്മുടെ കഴിവുകൾ വ്യത്യസ്ഥമാണ്. അല്ലാഹു നമുക്ക് നൽകിയ കഴിവുകൾ ഉപയോഗിച്ചു, നന്മ കണ്ടെത്തുകയും അതിലേക്ക് മുന്നിടുകയും രക്ഷയും വിജയ വും ആഗ്രഹിക്കുകയും ചെയ്യുന്നവരിൽ ഉൾപ്പെടാൻ പരിശ്രമിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ.
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ
00 Comments