അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

മരണത്തെക്കുറിച്ചുളള അശ്രദ്ധ....

മരണത്തെക്കുറിച്ചുളള അശ്രദ്ധ....
┈•✿❁✿•••

അശ്രദ്ധ അപകടമാണ് എന്നു നമുക്കറിയാം. ജീവിതത്തിലെ ഏതെങ്കിലും മേഖലകളിൽ
അശ്രദ്ധ കാണിച്ചാൽ അതു കൊണ്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബോധമുളളവരാണ് നാം. അതു കൊണ്ട് തന്നെ ശ്രദ്ധയോടെയാണ് മുന്നോട്ട് നാം സഞ്ചരിക്കുന്നത്.
എന്നാൽ നമ്മുടെ ജീവിതത്തിൽ ഉറപ്പായും സംഭവിക്കുന്ന മരണത്തെക്കുറിച്ച്
നാം അശ്രദ്ധരല്ലേ? ജനനമാണു മരണത്തിനു നിദാനം. ജനനം സംഭവിച്ചോ, മരണവും ഉറപ്പ്. മരണത്തിനു വലുപ്പച്ചെറുപ്പമോ ഉച്ഛനീചത്വമോ ഇല്ല. ആദം നബി (അ) മുതല്‍ അന്തിമ മനുഷ്യന്‍ വരെ അലംഘനീയമായ ഈ വിധിക്കു വിധേയനാണ്.
(നബിയെ) നിനക്ക്‌ മുമ്പ്‌ ഒരു മനുഷ്യനും അനശ്വരത (മരണമില്ലായ്മ) നൽകിയിട്ടില്ല എന്നിരിക്കെ നീ മരിച്ചെങ്കിൽ അവർ (മരിക്കാതെ ) നിത്യജീ വികളായിരിക്കുമോ? (21: 34)

ഓരോ സമുദായത്തിനും ഒരു കാലാവധിയുണ്ട്‌. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാൽ അവർക്ക്‌ ഒരു നാഴിക പോലും വൈകിക്കുക യോ നേരത്തെ ആക്കുകയോ ഇല്ല (7: 34)

മരണം സത്യമാണ്. ചുറ്റിലും നടക്കുന്ന മരണങ്ങളെക്കുറിച്ച് നാം അറിയുന്നു. എന്നിട്ടും നമ്മുടെ മരണത്തെക്കുറിച്ച് ആലോചിക്കാനും പാഠമുൾക്കൊളളാ നും നമുക്കാവുന്നില്ലെങ്കിൽ ? നബി(സ്വ) പറയുന്നു: “ആസ്വാദനങ്ങളുടെ അന്തകനായ മരണത്തെ നിങ്ങള്‍ ധാരാളമായി സ്മരിക്കുക” (തുര്‍മുദി). ഒരാൾ മറ്റൊരാളോട് ചോദിക്കുകയാണ്: നിനക്ക് മരിക്കാന്‍ കൊതിയുണ്ടൊ? അയാള്‍ പറഞ്ഞു: ഇല്ല. അതെന്തേ? അയാള്‍ പറഞ്ഞു: എനിക്ക് പശ്ചാത്തപിക്കണം, ഒരുപാട് സല്‍കര്‍മ്മങ്ങള്‍ ചെയ്യണം. എങ്കില്‍ ഇപ്പോള്‍ തന്നെ അപ്രകാരം ചെയ്തു കൂടെ? അയാള്‍ പറഞ്ഞു: സമയമുണ്ടല്ലൊ, പിന്നീട് ഞാന്‍ ചെയ്തോളാം. ഇതാണ് നമ്മിൽ പലരുടെയും അവസ്ഥ. അല്ലേ? ആലോചിച്ചു നോക്കൂ, മരിക്കാനിഷ്ടമില്ല, സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും ഒരുക്കമല്ല. അല്ലാഹുവിന്നായുള്ള കര്‍മ്മങ്ങള്‍ വൈകിപ്പിക്കുന്ന മനുഷ്യന്‍ ദുനിയാവിന്റെ ഒരു പ്രവൃത്തിയും മാറ്റിവെക്കുന്നേയില്ല!
┈•✿❁✿•••

ഒരിക്കല്‍ ഹസനുല്‍ ബസ്വരി(റ) മരണാസന്നനായ ഒരു രോഗിയെ സന്ദർശിച്ചു. അദ്ദേഹം മരണവെപ്രാളത്തിന്റെ അവസ്ഥയിലാണ്. അയാള്‍ അനുഭ വിക്കുന്ന മരണ വേദനയുടെ പ്രയാസവും കാഠിന്യവും അദ്ദേഹം നോക്കിക്കണ്ടു. കുടുംബത്തില്‍ നിന്നും പുറപ്പെട്ടപ്പോഴുണ്ടായിരുന്ന മാനസികാ വസ്ഥയിലല്ലായിരുന്നു വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ അദ്ദേഹം. കുടുംബക്കാര്‍ പറഞ്ഞു: ഭക്ഷണം കഴിക്കൂവീന്‍. അദ്ദേഹം പറഞ്ഞു: പ്രിയ കുടുംബമേ, നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ഞാനിന്നൊരു മരണം കണ്ടു വരികയാണ്. ഒരുനാള്‍ ഞാനും അതിനെ നേരിടുംവരെ എനിക്ക് അധ്വാനിക്കേണ്ടിയിരിക്കുന്നു.
┈•✿❁✿•••
അബ്ദുല്ലാഹിബ്നു ഉമര്‍(റ) പറയുന്നു: “ഞാന്‍ നബി(സ്വ)യുടെ സദസ്സിലേക്കു കടന്നുചെന്നു. പത്തോളം പേര്‍ സദസ്സിലുണ്ട്. അതിലൊരു അന്‍സ്വാരി നബി (സ്വ) യോടു ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, ജനങ്ങളില്‍ ഏറ്റവും മാന്യനും ബുദ്ധിമാനും ആരാണ്? തിരുമേനി(സ്വ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും മരണസ്മരണയും മരണത്തിനു തയ്യാറെടുപ്പും ഉള്ളവന്‍. അത്തരക്കാര്‍ ഇഹലോകത്തു ബഹുമതിയും പരലോകത്തു ശ്രേഷ്ഠതയും കരസ്ഥമാക്കി” (ഇബ്നുമാജ).
┈•✿❁✿•••
പ്രിയരെ, അശ്രദ്ധ വെടിയുക. ശ്രദ്ധയോടെ ജീവിതത്തെ മുന്നോട്ട് കൊണ്ടു പോവുക. എത്രനാൾ എന്നറിയാത്ത ജീവിതമാണ് നമ്മുടെതെല്ലാം. നശിക്കാത്ത ലോകത്തിന്റെ വാതിലാണ് മരണമെന്ന് മറക്കരുത്. യാത്രാ വിഭവമൊരുക്കി മുന്നേറുക. ഈ റമദാൻ അതിന് കരുത്തു പകരട്ടെ...
✍✍✍✍
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ