അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

രാത്രി നമസ്കാരത്തിന്റെ സുന്നത്തുകൾ.

രാത്രി നമസ്കാരത്തിന്റെ സുന്നത്തുകൾ.

വിശുദ്ധ റമദാനിനെ പുണ്യങ്ങൾ നേടിയെടുക്കാൻ അദ്ധ്വാനിക്കുന്നവരാണ് വിശ്വാസികൾ. നന്മകൾ ഏറെ ലഭിക്കുന്ന റമദാനിൽ ഏറെ പ്രത്യേക തകളുളള കർമ്മമാണ് രാത്രി നമസ്കാരം. നബി (സ്വ) റമദാനിലും അല്ലാ ത്ത കാലത്തും
നിർവഹിച്ചിരുന്ന കർമ്മം. നിർബന്ധ നമസ്കാരം കഴിഞ്ഞാ ൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുളള നമസ്കാരം.
നബി(സ്വ) യോട് ചോദിക്കപ്പെട്ടു: ഫർള് നമസ്‌കാരത്തിന്‌ ശേഷം നമസ്‌കാരങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ നമസ്കാരം ഏതാണ്? നബി(സ്വ) പറഞ്ഞു: രാത്രി നമസ്‌കാരം. (മുസ്‌ലിം)

അബൂഹുറൈറ (റ) യില്‍ നിന്ന് നിവേദനം: റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറത്തിലുള്ളതാണ്. ഫർള് നമസ്‌കാരത്തിന്‌ ശേഷം ഏറ്റവും ശ്രേഷ്ടമായ നമസ്കാരം രാത്രി നമസ്‌കാരമാണ്.(മുസ്‌ലിം:1163)

സത്യ വിശ്വാസികളുടെ ശറഫാണ് (ആദരവ്) എന്നു പഠിപ്പിക്കപ്പെട്ട നമസ്കാരമാണ് രാത്രി നമസ്കാരം. ജിബ് രീൽ (അ) നബി(സ) യോട് പറഞ്ഞു:നീ അറിയണം, തീർച്ചയായും സത്യവിശ്വാസിയുടെ മഹത്വം അവ ന്റെ രാത്രി നമസ്കാരമാണ്..അവന്റെ ഇസ്സത്ത് [പ്രതാപം, അന്തസ്സ്] ജനങ്ങളിൽ നിന്ന് (ഒന്നും ആഗ്രഹിക്കാതെ) ധന്യനാകലാണ്. (സ്വഹീഹു ത്തർഹീബ് – 627)

പാപങ്ങളെ മായ്ച്ചു കളയുന്ന കർമ്മമാണെന്ന് സന്തോഷവാർത്ത അറിയിക്കപ്പെട്ട നമസ്കാരം; മുആദ്‌(റ) വിൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: വിവിധ ഇനം നൻമകൾ ഞാൻ നിനക്ക് അറിയിച്ചു തരട്ടെ യോ? നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്ന പ്രകാരം ധർമ്മവും രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരവും പാപങ്ങളെ കെടുത്തിക്കളയും.(തിർമുദി: 2616)

ഈ നമസ്കാരത്തിന്റെ ശ്രേഷ്ഠതകൾ ധാരാളം നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഐച്ഛികമായ ഈ നമസ്കാരം നിർവഹിക്കുമ്പോൾ നബി (സ്വ) പഠിപ്പിച്ച രീതിയിൽ തന്നെയാണ് നാം നമസ്ക്കരിക്കുന്നത് എന്നു ഉറപ്പു വരുത്തി യാൽ ധാരാളം പ്രതിഫലം നമുക്ക് ലഭിക്കും. രാത്രി നമസ്കാരത്തിന്റെ സുന്നത്തുകളാണ് വിവരിക്കുന്നത്. ശ്രദ്ധയോടെ വായിക്കുക.

ജമാഅത്തായി നമസ്കരിക്കാം.
┈┈•✿❁✿•••┈
രാത്രി നമസ്കാരം ജമാഅത്തായി നിർവഹിക്കാവുന്ന ഒരു കർമ്മമാണ്. ഒറ്റക്കും നമസ്കരിക്കാം. നബി (സ്വ) മൂന്ന് രാത്രികളിൽ ജമാഅത്തായി നമസ്ക്കരിച്ചു. പിന്നെ നിർബന്ധമാക്കുമോ എന്ന് ഭയപ്പെട്ടതു കാരണം ജമാഅത്തായി നമസ്കരിച്ചിട്ടില്ല. എന്നാൽ ഉമർ (റ) തന്റെ ഭരണ കാലത്ത് പ്രമുഖരായ സ്വഹാബികളോട് ജനങ്ങൾക്ക് ഇമാമായി നിന്നു നമസ്കരിക്കാൻ കൽപ്പിച്ച സംഭവങ്ങൾ കണാം. ജമാഅത്തായി നമസ്കരിക്കാം എന്നു പറയുവാനുളള മറ്റൊരു തെളിവ്; നബി (സ്വ) പഠിപ്പിച്ചത് ആരെങ്കിലും ഈ നമസ്കാരം ഇമാമിന്റെ കൂടെ പൂർണമായി നമസ്കാരിച്ചാൽ അവന് രാത്രി മുഴുവനും നമസ്കരിച്ച പ്രതിഫലം ലഭിക്കും എന്നാണ്.

പതിനൊന്ന് റകഅത്ത്
┈┈•✿❁✿•••┈
രാത്രി നമസ്കാരത്തിന്റെ എണ്ണം എത്ര എന്ന വിഷയത്തിൽ തർക്കങ്ങൾ നടക്കുന്നുണ്ട്. എന്നാൽ തർക്കിക്കുന്നവർ പോലും അംഗീകരിക്കുന്ന കാര്യമാണ് നബി (സ്വ) പതിനൊന്നാണ് നമസ്കരിച്ചത് എന്നു. നബി (സ്വ) പതിനൊന്നിലധികം നമസ്കരിച്ച സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടി ല്ലെന്നു മാത്രമല്ല; നബി (സ്വ) യുടെ പ്രിയ പത്നി ആയിശ (റ), നബി (സ്വ) രാത്രി നമസ്കാരം റമദാനിലും അല്ലാത്ത കാലത്തും പതിനൊന്ന് റകഅത്തായിരുന്നു നിർവഹിച്ചിരുന്നത് എന്നു പഠിപ്പിക്കുന്നത്
ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. അതു കൊണ്ട് തന്നെ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കി നബി (സ്വ) ചെയ്ത രീതി സ്വീകരിക്കലാണ് വിശ്വാസികൾക്ക് അഭികാമ്യമായിട്ടുളളത്.

തുടക്കം ലഘുവായ രണ്ടു റകഅത്തു കൊണ്ട്..
┈┈•✿❁✿•••┈
അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. നബി (സ്വ) പറഞ്ഞു; നിങ്ങളിൽ ആരെങ്കിലും രാത്രി എഴുന്നേറ്റാൽ (നമസ്കാരത്തിന് വേണ്ടി) അവൻ ലഘുവായ രണ്ടു റകഅത്തു കൊണ്ട് ആരംഭിക്കട്ടെ. (മുസ്ലിം)

ആരംഭിക്കുമ്പോൾ ചൊല്ലേണ്ട ദുആ
┈┈•✿❁✿•••┈
«اللَّهُمَّ رَبَّ جَبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ، فَاطِرَ السَّمَوَاتِ وَالْأَرْضِ، عَالِمَ الْغَيْبِ وَالشَّهَادَةِ، أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ، اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ، فَإِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ»
ജിബ്രീലിന്റെയും മീകാഈലിന്റെയും ഇസ്റാഫീലിന്റെയും രക്ഷിതാവും ആകാശ ഭൂമികളുടെ സ്രഷ്ടാവും രഹസ്യവും പരസ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്റെ ദാസന്മാർ ഭിന്നിച്ച വിഷയത്തിൽ നീ ആണ് വിധി കൽപ്പിക്കുന്നത്. അങ്ങനെ ഭിന്നിച്ച വിഷയത്തിൽ നിന്റെ അനുവാദം കൊണ്ട് നീ എന്നെ നേർ മാർഗത്തിൽ നയിക്കണമേ. തീർച്ചയായും
നീ ഉദ്ധേശിക്കുന്നവരെ നീ നേർമാർഗത്തിൽ നയിക്കുന്നു. (മുസ്ലിം)

നമസ്കാരം ദീർഘിപ്പിക്കൽ സുന്നത്താണ്.
┈┈•✿❁✿•••┈
ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം ഏതാണ് എന്ന് നബി (സ്വ) യോട് ചോദിച്ചപ്പോൾ അവിടുന്നു പറഞ്ഞത് രാത്രി ദീർഘമായി നിന്നു കൊണ്ടു ളള നമസ്കാരം എന്നായിരുന്നു. (മുസ്ലിം)
ശിക്ഷയുടെയും രക്ഷയുടെയും ആയത്ത് വരുമ്പോൾ സാവകാശം ക്വുർആൻ പാരായണം ചെയ്യണം. (അല്ലാഹുവിനെ) പരിശു ദ്ധപ്പെടുത്തുന്ന ആയത്തുകൾ പാരായണം ചെയ്താൽ തസ്ബീഹ് ചൊല്ലണം. (കാരുണ്യം) ചോദിക്കുന്ന ആയത്തുകളാണെങ്കിൽ ചോദിക്കുക യും വേണം. ശരണം തേടുന്ന ആയത്തുകളാണെങ്കിൽ ശരണം തേടണം. (മുസ്ലിം)
ശിക്ഷയുടെ ആയത്ത് പാരായണം ചെയ്യുമ്പോൾ
أعوذ بالله من عذاب الله
അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് അല്ലാഹുവിനോട് ഞാൻ ശരണം തേടുന്നു. കാരുണ്യത്തിന്റെ ആയത്തുകൾ
പാരായണം ചെയ്യുമ്പോൾ
اللهم إني أسئلك من فضلك
അല്ലാഹുവെ, നിന്റെ ഔദാര്യത്തിൽ നിന്നും ഞാൻ ചോദിക്കുന്നു.

അവസാന മൂന്ന് റകഅത്തുകളിൽ
┈┈•✿❁✿•••┈
നബി (സ്വ) അവസാനത്തെ മൂന്ന് റകഅത്തുകളിലെ ആദ്യ റകഅത്തിൽ ഫാതിഹക്ക് ശേഷം സൂറുത്തുൽ അഅ്ലയും, രണ്ടാമത്തെ റകഅത്തിൽ ഫാതിഹക്ക് ശേഷം സൂറത്തുൽ കാഫിറൂനും മൂന്നാമത്തെതിൽ സൂറത്തുൽ ഇഖ്ലാസുമാണ് പാരായണം ചെയ്തിരുന്നത്. വിത്റിൽ നിന്നും സലാം വീട്ടിയാൽ
നബി (സ്വ) തന്റെ നമസ്കാരം അവസാനിപ്പിച്ചു കഴിഞ്ഞാൽ
سُبْحَانَ الْمَلِكِ الْقُدُّوسِ
എന്നു മൂന്നു തവണ ഉറക്കെ പറയുമായിരുന്നു. അതു പോലെ
رب الملائكة والروح،
എന്നു അവസാനത്തിലും പറയുമായിരുന്നു.


പ്രിയപ്പെട്ടവരെ, മുകളിൽ വിവരിച്ചത് രാത്രി നമസ്കാരത്തിലെ സുന്നത്തുകളാണ്. പഠിക്കുക. ജീവിതത്തിൽ
പ്രാവർത്തികമാക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ...
✍✍✍✍
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ