അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

നാവിനെ പിടിച്ചു വെക്കുക. (രക്ഷയാഗ്രഹിക്കുന്നവരോട്...) (ഭാഗം – രണ്ട്)

നാവിനെ പിടിച്ചു വെക്കുക. (രക്ഷയാഗ്രഹിക്കുന്നവരോട്...) (ഭാഗം – രണ്ട്)
➖🔰➖
രക്ഷയെന്താണ് എന്ന് ചോദിച്ച പ്രവാചകാനുചരനോട് ഒന്നാമതായി നബി (സ്വ) പറഞ്ഞത്; നീ നിന്റെ നാവിനെ പിടിച്ചു
വെക്കുക എന്നായിരുന്നു. നാവ് കൊണ്ട് സ്വർഗവും നരകവും വാങ്ങാൻ സാധിക്കുമെന്ന് വിവരിക്കേണ്ടതില്ല. ശരീരത്തിലെ
എല്ലില്ലാത്ത ഒരു അവയവമാണ് നാവ്. എങ്ങോട്ടും വഴങ്ങുന്ന ഒരു അവയവം. ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ നാവ് വരുത്തിവെക്കുന്ന വിനകൾ ഏറെയാണ്. അതു കൊണ്ട് തന്നെ നബി (സ്വ) നാവിനെ സൂക്ഷിക്കാൻ താക്കീത് നൽകിയത് കാണാം. ശൈഖ് ഉസൈമീൻ (റഹി) പറഞ്ഞു: നാവിനെ പിടിച്ച് വെക്കൽ ഓരോ മനുഷ്യനും നിർബന്ധമാണ്. കാരണം അതിന്റെ (നാവിന്റെ) വീഴ്ച്ച ഭയങ്കരമാണ്.

നാവ് അനുഗ്രഹമാണ്.
➖🔰➖
ക്വുർആനിലെ ചില ചോദ്യങ്ങൾ നാം ഗൗരവമായി കാണേണ്ടതാണ്. അവന് (മനുഷ്യന്) നാം രണ്ട് കണ്ണുകള്‍
ഉണ്ടാക്കി കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ട് ചുണ്ടുകളും. (ഖു൪ആന്‍ :90/8-9)
അവന്‍ (അല്ലാഹു) മനുഷ്യനെ സൃഷ്ടിച്ചു. അവനെ (മനുഷ്യനെ) അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. (ഖു൪ആന്‍ :55/3-4)

അല്ലാഹു നൽകിയ നാവ് കൊണ്ട് എന്താണ് നാം പറയേണ്ടത്? അല്ലാഹു തന്നെ പറഞ്ഞു:
നീ എന്റെ ദാസന്‍മാരോട് പറയുക, അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌........(ഖു൪ആന്‍ :17/53)

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും
വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി: 6475 - മുസ്‌ലിം: 47)

നല്ലത് പറയൂ, സ്വർഗം നേടൂ...
➖🔰➖
നല്ലത് പറയുന്നതിനെ സ്വദഖയായിട്ടാണ് നബി (സ്വ) പരിചയപ്പെടുത്തിയത്. റസൂല്‍(സ്വ)
പറഞ്ഞു: സദ് വചനം സ്വദഖയാണ്.(ബുഖാരി)
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം : നബി (സ) പറഞ്ഞു: "സത്യം പറയല്‍ നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കും. (ബുഖാരി:6094)

വാക്കുകൾ സൂക്ഷിച്ചാണ് ഉപയോഗിക്കേണ്ടത് എന്ന് കൂടുതലായി വിവരിക്കേണ്ടതില്ല. നമ്മെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ നാവിന് കഴിയുമെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. സഹ്ല്‍ ബിന്‍ സഅദില്‍(റ) നിന്നും നിവേദനം: പ്രവാചകന്‍(സ്വ) പറഞ്ഞു: തന്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിനേയും(നാവ്) രണ്ട്‌ കാലുകൾക്ക് ഇടയിലുള്ളതിനേയും (ഗുഹ്യാവയവം) സംരക്ഷിച്ച് കൊള്ളാമെന്ന് ആരെങ്കിലും എനിക്ക് ഉറപ്പ് നൽകിയാൽ അയാൾക്ക്
സ്വർഗം നൽകാമെന്ന് ഞാനേൽക്കുന്നു.(ബുഖാരി: 6474)
നമ്മുടെ രക്ഷ നാവുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നതാണ് ചരുക്കും.

നാവിനെ സൂക്ഷിക്കൂ...
➖🔰➖
ഇമാം ശാഫിഈ (റഹി) യുടെ ഒരു വസിയ്യത്ത്: ആരെങ്കിലും, അല്ലാഹു തന്റെ ഹൃദയത്തെ (നന്മകൾക്കായി) തുറക്കണമെന്നോ, അതിനെ പ്രകാശിപ്പിക്കണമെന്നോ ആഗ്രഹിക്കുന്നുവെങ്കിൽ അവന് ഗുണം ചെയ്യാത്ത
അമിതമായ സംസാരം ഉപേക്ഷിക്കണം. പാപങ്ങൾ ഒഴിവാക്കി തിന്മകളിൽ നിന്നകലണം. അവനും അല്ലാഹുവിനുമിടയിൽ മാത്രമായി ഒതുങ്ങുന്ന ഏതെങ്കിലും രഹസ്യമായ സൽകർമ്മമുണ്ടാകണം.
ഇങ്ങനെ ആരെങ്കിലും ചെയ്താൽ (ഗുണകരമല്ലാത്ത) മറ്റെല്ലാത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കുന്ന വിജ്ഞാനങ്ങൾ നൽകി അല്ലാഹു അവനെ പഠിപ്പിക്കും. (മനാഖിബുശ്ശാഫിഈ :2/172)

ഇമാം ഇബ്നുൽ ഖയ്യിം (റ) പറഞ്ഞു: ഒരു അടിമ ഖിയാമത്ത് നാളിൽ പർവത സമാനമായ നൻമകളുമായ വരും .. അപ്പോൾ തന്റെ നാവ് (ആ നൻമകളെ) മുഴുവൻ പൊളിച്ച് കളഞ്ഞതായി അവൻ കണ്ടത്തും.
(അൽ ജാവാബൽ കാഫി)
സ്വയം ചോദ്യം ഉന്നയിക്കുക, നമ്മുടെ നാവ് നമുക്ക് രക്ഷ നൽകുമോ? നമ്മുടെ നാവ് നമുക്കും മറ്റുളളവർക്കും അപകടം വരുത്തുന്നില്ലെന്ന് ഉറപ്പു വരുത്തി ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകാൻ പരിശ്രമിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ
തുടരും.....
✍✍✍✍
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ